---
title: "ലിബറിലിസം; സ്ത്രീ ജീവിതം ദുരിതപൂർണ്ണമാക്കുമെന്ന് - കെ എൻ എം "
english_title: "Liberalism; It will make women's lives miserable - KNM"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/63801/liberalism-it-will-make-womens-lives-miserable-knm"
published_at: "2022-08-24T14:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6305e8a49cb51_liberalism.jpg"
keywords: []
---

# ലിബറിലിസം; സ്ത്രീ ജീവിതം ദുരിതപൂർണ്ണമാക്കുമെന്ന് - കെ എൻ എം 

> **Lead Summary:** **നാദാപുരം :** ഒരോ വ്യക്തിക്കും അവരുടെ ശാരീരികവും മാനസികവുമായ വൈജാത്യങ്ങൾ നിലനിർത്തി ജീവിക്കാനുള്ള സ്വാതന്ത്ര്യം നൽകണമെന്ന് കല്ലാച്ചിയിൽ നടന്ന കെ എൻ എം സംയുക്ത സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.

## Article Content

**നാദാപുരം :** ഒരോ വ്യക്തിക്കും അവരുടെ ശാരീരികവും മാനസികവുമായ വൈജാത്യങ്ങൾ നിലനിർത്തി ജീവിക്കാനുള്ള സ്വാതന്ത്ര്യം നൽകണമെന്ന് കല്ലാച്ചിയിൽ നടന്ന കെ എൻ എം സംയുക്ത സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.

ലിംഗ സമത്വത്തിന്റെ മധുരം പുരട്ടി ലിബറിലസത്തിനും ലൈംഗിക അരാജകത്വത്തിനും വഴി തുറക്കാൻ സർക്കാർ തന്നെ ശ്രമിക്കുന്നത് അപലപനീയമാണെന്ന് യോഗം അഭിപ്രായപ്പെട്ടു.

ലിംഗപദവിയോട് ഉത്തരവാദിത്വ ബോധമില്ലാത്ത ഒരു സമൂഹത്തിന്റെ ഉദാസീനമായ നിലപാടാണ് ജെന്‍ഡര്‍ ന്യൂട്രല്‍ എന്ന ആശയമെന്ന് യോഗം വിലയിരുത്തി. കേരള നദ് വത്തുൽ മുജാഹിദീൻ കോഴിക്കോട് ജില്ലാ സെക്രട്ടറി എൻ.കെ എം സകരിയ്യ യോഗം ഉദ്ഘാടന ചെയ്തു.

ഒളിച്ചു കടത്തുന്ന മത നിരാസ അധാർമ്മിക ആശയങ്ങൾക്കെതിരെ ബോധവൽകരണം നടത്താൻ മണ്ഡലത്തിലെ പത്തു കേന്ദ്രങ്ങളിൽ ജനസദസ്സുകൾ സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു.

സംസ്ഥാന സമിതിയംഗം സി കെ പോക്കർ മാസ്റ്റർ അധ്യക്ഷനായിരുന്നു. കെ കെ ഹസൻ മാസ്റ്റർ തൂണേരി, അസ്ലം കളത്തിൽ , സി വി മൊയ്തീൻ ഹാജി, അസ്മ ഇ പി , സഹദ് കണ്ടിയിൽ , ഇസ്തിഖാർ മൗലവി, നസീമ കെ , ടി കെ കെ അബ്ദുല്ല പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/63801/liberalism-it-will-make-womens-lives-miserable-knm)