---
title: "ദുരന്തം വഴി മാറി; താനക്കോട്ടൂരിൽ സ്കൂൾ ബസ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴക്ക്   "
english_title: "Tragedy changed course; Talanari Izhak survived the school bus accident in Thanakootur"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/63810/tragedy-changed-course-talanari-izhak-survived-the-school-bus-accident-in-thanakootur"
published_at: "2022-08-24T14:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6305ee54899e5_bus.jpg"
keywords: []
---

# ദുരന്തം വഴി മാറി; താനക്കോട്ടൂരിൽ സ്കൂൾ ബസ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴക്ക്   

> **Lead Summary:** **പാറക്കടവ്:** താനക്കോട്ടൂരിനടുത്ത് സ്കൂൾ ബസ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴക്ക്. നിറയെ കുട്ടികളുമായി പോവുകയായിരുന്ന ബസ്സാണ് ഇന്ന് രാവിലെ നിയന്ത്രണം വിട്ട് പുഴയിലേക്ക് ചെരിഞ്ഞത്. പേരോടുള്ള ഒരു അൺ എയിഡഡ് സ്കൂളിൻ്റെതാണ് ബസ്.

## Article Content

**പാറക്കടവ്:** താനക്കോട്ടൂരിനടുത്ത് സ്കൂൾ ബസ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴക്ക്. നിറയെ കുട്ടികളുമായി പോവുകയായിരുന്ന ബസ്സാണ് ഇന്ന് രാവിലെ നിയന്ത്രണം വിട്ട് പുഴയിലേക്ക് ചെരിഞ്ഞത്. പേരോടുള്ള ഒരു അൺ എയിഡഡ് സ്കൂളിൻ്റെതാണ് ബസ്.

ബസ്സിൻ്റെ സ്റ്റിയറിംഗ് തകരാറിലായതാണ് അപകടത്തിനിടയായത്. പാറക്കടവ് ആദായമുക്കിനടുത്തെ പുഴക്കല കണ്ടി പാലം റോഡിലൂടെ പോവുകയായിരുന്ന ബസ് കൈവരികളില്ലാത പുഴയിലേക്ക് മറിഞ്ഞു. ബസ്സിൻ്റ ഹൗസിംഗ് തട്ടി നിന്നതിനാലാണ് ബസ് പുഴയിലേക്ക് മറിയാതെ രക്ഷപ്പെടാൻ കാരണം.

റോഡിനോട് ചേർന്ന പുഴയ്ക്ക് സംരക്ഷണ ഭിത്തി നിർമ്മിക്കേണ്ടതിൻ്റെ ആവശ്യതയും ഉയർന്നിട്ടുണ്ട്. നിറഞ്ഞൊഴുകുന്ന പുഴയിൽ പിഞ്ചു കുട്ടികളുമായി പോയ സ്കൂൾ ബസ് മറിഞ്ഞെങ്കിൽ ഇന്നൊരു വലിയ ദുരന്തത്തിനാണ് നാട് സാക്ഷിയാകേണ്ടി വരികയെന്ന് നാട്ടുകാർ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/63810/tragedy-changed-course-talanari-izhak-survived-the-school-bus-accident-in-thanakootur)