---
title: "വിജയോത്സവം; മൂല്യ ബോധമുണ്ടാക്കുന്ന വിദ്യാഭ്യാസമാണ് ഈ കാലഘട്ടത്തിന്റെ ആവശ്യം- ഷീജാ ശശി "
english_title: "Victory Festival; Education which creates sense of values ​​is the need of the hour - Sheeja Sasi"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/63820/victory-festival-education-which-creates-sense-of-values-is-the-need-of-the-hour-sheeja-sasi"
published_at: "2022-08-24T15:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6305f906a4997_sheeja_shaji.jpg"
keywords: []
---

# വിജയോത്സവം; മൂല്യ ബോധമുണ്ടാക്കുന്ന വിദ്യാഭ്യാസമാണ് ഈ കാലഘട്ടത്തിന്റെ ആവശ്യം- ഷീജാ ശശി 

> **Lead Summary:** **പാറക്കടവ്: ** വിദ്യാഭ്യാസം എന്നത് അറിവു നേടുന്നതോടൊപ്പം, മൂല്യങ്ങളും, നല്ല ശീലങ്ങളും സ്വായത്തമാക്കിയെടുക്കുന്ന ഒരു പ്രക്രിയ വിദ്യാഭ്യാസമായി മാറണമെന്ന് കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജാ ശശി പറഞ്ഞു.

## Article Content

**പാറക്കടവ്: ** വിദ്യാഭ്യാസം എന്നത് അറിവു നേടുന്നതോടൊപ്പം, മൂല്യങ്ങളും, നല്ല ശീലങ്ങളും സ്വായത്തമാക്കിയെടുക്കുന്ന ഒരു പ്രക്രിയ വിദ്യാഭ്യാസമായി മാറണമെന്ന് കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജാ ശശി പറഞ്ഞു.

വെറും പാഠഭാഗങ്ങള്‍ പഠിച്ചെടുക്കുക, പരീക്ഷകളില്‍ വിജയം കരസ്ഥമാക്കുക എന്നതിനുപരി ജീവിതത്തിലും എ പ്ലസ് ലഭിക്കുന്നവരായി മാറണമെന്ന് അവർ വിദ്യാർത്ഥികളോടാവശ്യപ്പെട്ടു. ഉമ്മത്തൂർ എസ് ഐ ഹയർ സെക്കണ്ടറി സ്കൂൾ വിജയോത്സവം 22 ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.

താന്‍ ജീവിക്കുന്ന ചുറ്റുപാടിനെക്കുറിച്ച് അറിവുനേടുകയും സഹജീവി സ്‌നേഹം വളര്‍ത്തിയെടുക്കുകയും ചെയ്യണമെന്ന് അവർ ആവശ്യപ്പെട്ടു. പിടിഎ പ്രസിഡന്റ് മഹമൂദ് തൊടുവയിൽ അധ്യക്ഷത വഹിച്ചു. എഡ്യുകെയർ പദ്ധതിരേഖ സമർപ്പണം ജില്ലാ പഞ്ചായത്ത് മെമ്പർ കൂടത്താങ്കണ്ടി സുരേഷ് മാസ്റ്ററും ഉന്നത വിജയികൾക്കുള്ള ഉപഹാര സമർപ്പണം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നസീമ കൊട്ടാരവും നിർവ്വഹിച്ചു.

അഹമ്മദ് പുന്നക്കൽ മുഖ്യപ്രഭാഷണം നടത്തി. ടി കെ ഖാലിദ് മാസ്റ്റർ, പ്രിൻസിപ്പൽ പി ടി അബ്ദുറഹിമാൻ , കെ കുഞ്ഞബ്ദുള്ള, എം പി സലീം, പി കെ ഷമീമ പ്രസംഗിച്ചു. ഹെഡ് മാസ്റ്റർ കെ കെ ഉസ്മാൻ സ്വാഗതവും ടി ബി മനാഫ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/63820/victory-festival-education-which-creates-sense-of-values-is-the-need-of-the-hour-sheeja-sasi)