---
title: "സഹകരണ പ്രതിരോധം; സഹകരണ മേഖലയെ തകർക്കാൻ ആസൂത്രിത നീക്കം - പി.കെ ബാലൻ "
english_title: "cooperative defense; Planned move to destroy co-operative sector - PK Balan"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/63871/cooperative-defense-planned-move-to-destroy-co-operative-sector-pk-balan"
published_at: "2022-08-24T19:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/630628a3d7873_pk_balan.jpg"
keywords: []
---

# സഹകരണ പ്രതിരോധം; സഹകരണ മേഖലയെ തകർക്കാൻ ആസൂത്രിത നീക്കം - പി.കെ ബാലൻ 

> **Lead Summary:** **നാദാപുരം: **കേരളത്തിലെ സഹകരണ മേഖലയെ തകർക്കാനുള്ള ആസൂത്രിത നീക്കം നടത്തുകയാണെന്നും ഇത് തിരിച്ചറിയണമെന്നും സഹകാരിയും എടച്ചേരി സഹകരണ ബാങ്ക് പ്രസിഡൻ്റുമായ പി.കെ ബാലൻ മാസ്റ്റർ പറഞ്ഞു.

## Article Content

**നാദാപുരം: **കേരളത്തിലെ സഹകരണ മേഖലയെ തകർക്കാനുള്ള ആസൂത്രിത നീക്കം നടത്തുകയാണെന്നും ഇത് തിരിച്ചറിയണമെന്നും സഹകാരിയും എടച്ചേരി സഹകരണ ബാങ്ക് പ്രസിഡൻ്റുമായ പി.കെ ബാലൻ മാസ്റ്റർ പറഞ്ഞു.

നാടിൻ്റെ നട്ടെല്ലായ സഹകരണ മേഖലയെ സംരക്ഷിക്കുക എന്ന മുദ്രാവാക്യമുയർത്തി സഹകരണ സംരക്ഷണ സംഗമം സംഘടിപ്പിച്ചു.

എsച്ചേരി ഇ.വി കുമാരൻ സ്മാരക ഹാളിൽ നടന്ന പരിപാടി പി.കെ ബാലൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.ടി.കെ വിനോദൻ അദ്ധ്യക്ഷത വഹിച്ചു.വി.രാജീവ് ,സുരേന്ദൻ കെ.പി, ബാലൻ ടി കെ എന്നിവർ സംസാരിച്ചു. എ മോഹൻ ദാസ് സ്വാഗതവും, സി.പി നിധീഷ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/63871/cooperative-defense-planned-move-to-destroy-co-operative-sector-pk-balan)