---
title: "നാദാപുരത്തിന്റെ കലാകാരി വിടവാങ്ങി "
english_title: "The artist of Nadapuram passed away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/63908/the-artist-of-nadapuram-passed-away"
published_at: "2022-08-24T21:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63065052c1522_cheerumma.jpg"
keywords: []
---

# നാദാപുരത്തിന്റെ കലാകാരി വിടവാങ്ങി 

> **Lead Summary:** **നാദാപുരം: **വലിയ ചാലപ്പുറത്ത് ചീരു( രുഗ്മിണി ) വിടവാങ്ങി. 100ൽ പരം നാടകങ്ങളിലും തച്ചോളി ഒതേനൻ 'ഉണ്ണിയാർച്ച ' തുടങ്ങി നാലോളം സിനിമയിൽ അഭിനയിക്കുകയും ചെയ്തിരുന്നു.

## Article Content

**നാദാപുരം: **വലിയ ചാലപ്പുറത്ത് ചീരു( രുഗ്മിണി ) വിടവാങ്ങി. 100ൽ പരം നാടകങ്ങളിലും തച്ചോളി ഒതേനൻ 'ഉണ്ണിയാർച്ച ' തുടങ്ങി നാലോളം സിനിമയിൽ അഭിനയിക്കുകയും ചെയ്തിരുന്നു.

നിരവധി പുരസ്കാരങ്ങളും ആദരവുകളും ഏറ്റുവാങ്ങിയിട്ടുണ്ട്. ഭർത്താവ് പരേതനായ കുഞ്യേക്കൻ . മക്കൾ : ബാബു, ഗിരിമോഹൻ, മരുമക്കൾ പ്രേമ, രോഹിണി.

മുൻ മന്ത്രിയും സി പി ഐ (എം) നേതാവുമായ എ.കെ ബാലൻ,തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ പി വനജ, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷാഹിന പി. തുടങ്ങിയവർ ചീരു അമ്മയുടെ വിയോഗത്തിൽ രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/63908/the-artist-of-nadapuram-passed-away)