---
title: "ഡ്രൈവർ രക്ഷപ്പെട്ടു; നിർത്തിയിട്ട കാറിലിടിച്ച് ഓട്ടോറിക്ഷ മറിഞ്ഞു "
english_title: "The driver escaped; The autorickshaw hit a parked car and overturned"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/63935/the-driver-escaped-the-autorickshaw-hit-a-parked-car-and-overturned"
published_at: "2022-08-25T06:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6306c99cecbb7_auto.jpg"
keywords: []
---

# ഡ്രൈവർ രക്ഷപ്പെട്ടു; നിർത്തിയിട്ട കാറിലിടിച്ച് ഓട്ടോറിക്ഷ മറിഞ്ഞു 

> **Lead Summary:** **എടച്ചേരി: **റോഡരികിൽ നിർത്തിയിട്ട കാറിലിടിച്ച് ഓട്ടോറിക്ഷ മറിഞ്ഞു.ഓട്ടോഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കളിയാംവെള്ളി പാലത്തിന് സമീപമാണ് ഗുഡ്‌സ് ഓട്ടോ കാറിലിടിച്ച് മറിഞ്ഞത്. ഇന്നലെ വൈകീട്ട് അഞ്ചുമണിയോടെയാണ് സംഭവം.

## Article Content

**എടച്ചേരി: **റോഡരികിൽ നിർത്തിയിട്ട കാറിലിടിച്ച് ഓട്ടോറിക്ഷ മറിഞ്ഞു.ഓട്ടോഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കളിയാംവെള്ളി പാലത്തിന് സമീപമാണ് ഗുഡ്‌സ് ഓട്ടോ കാറിലിടിച്ച് മറിഞ്ഞത്. ഇന്നലെ വൈകീട്ട് അഞ്ചുമണിയോടെയാണ് സംഭവം.

റോഡിനോട് ചേർന്ന് നിർത്തിയിട്ട കാറിനുപിന്നിൽ ഓട്ടോ ഇടിച്ച് മറിയുകയായിരുന്നു. വൈകീട്ട് മൂന്നുമണിയോടെ കളിയാംവെള്ളി പാലത്തിന് ഏതാനും മീറ്റർ അകലെ ഓർക്കാട്ടേരി ഭാഗത്ത് ബസ് തെങ്ങിലിടിച്ചതിന് തൊട്ടുപിന്നാലെയാണ് പാലത്തിനപ്പുറം എടച്ചേരി പോലീസ് സ്റ്റേഷൻ ഭാഗത്ത് വീണ്ടും അപകടം നടന്നത്.

അപകടത്തിൽ കാറിന്റെ പിൻഭാഗം തകർന്നു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/63935/the-driver-escaped-the-autorickshaw-hit-a-parked-car-and-overturned)