---
title: "പുറമേരി സ്വദേശിനിയായ ആർപിഎഫ് ജീവനക്കാരിയെ ട്രെയിനുള്ളിൽ  വെട്ടിപരിക്കേൽപ്പിച്ചു "
english_title: "An RPF employee, a native of Pumaari, was hacked inside the train"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/63976/an-rpf-employee-a-native-of-pumaari-was-hacked-inside-the-train"
published_at: "2022-08-25T11:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63070e1fcf056_crime.jpg"
keywords: []
---

# പുറമേരി സ്വദേശിനിയായ ആർപിഎഫ് ജീവനക്കാരിയെ ട്രെയിനുള്ളിൽ  വെട്ടിപരിക്കേൽപ്പിച്ചു 

> **Lead Summary:** **പുറമേരി :** നാദാപുരം സ്വദേശിനിയായ ആർപിഎഫ് ജീവനക്കാരിയെ ട്രെയിനിനുള്ളിൽ വച്ച് വെട്ടിപരിക്കേൽപ്പിച്ചു. നാദാപുരം പുറമേരി സ്വദേശിനി എൻ എൻ ആശിർവയ്ക്കാണ് പരിക്കേറ്റത്.

## Article Content

**പുറമേരി :** നാദാപുരം സ്വദേശിനിയായ ആർപിഎഫ് ജീവനക്കാരിയെ ട്രെയിനിനുള്ളിൽ വച്ച് വെട്ടിപരിക്കേൽപ്പിച്ചു. നാദാപുരം പുറമേരി സ്വദേശിനി എൻ എൻ ആശിർവയ്ക്കാണ് പരിക്കേറ്റത്.

ചെന്നൈ സബർബൻ ട്രെയിനിൽ വച്ചാണ് സംഭവം. കത്തി കൊണ്ടുള്ള ആക്രമത്തിൽ ആശിർവയുടെ കഴുത്തിലും നെഞ്ചിലും ആഴത്തിലുള്ള മുറിവേറ്റുമെന്നാണ് റിപ്പോർട്ട്. ആശിർവയെ പെരമ്പൂർ റെയിൽവേ സ്റ്റേഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ചെന്നൈ ബീച്ചിൽ നിന്ന് വേളച്ചേരിയിലേക്ക് പോകുന്ന സബർബൻ ട്രെയിനിൽ വച്ചായിരുന്നു സംഭവം.

ട്രെയിൻ പുറപ്പെടുന്നതിനു മുമ്പ് വനിതാ കോച്ചിൽ മദ്യലഹരിയിലുള്ള യുവാവ് കയറിയിരുന്നു.ഇയാളോട് ഇറങ്ങിപ്പോവാൻ ആവശ്യപ്പെട്ട് വനിതകൾ ബഹളം വെച്ചു. എന്നാൽ ഇയാൾ തയ്യാറായില്ല. ഇവിടെയെത്തിയ ആശിർവ ഇയാളോട് ട്രെയിനിൽ നിന്നും ഇറങ്ങാൻ പറയുകയായിരുന്നു.

ഇതിനിടെ കൈവശമുണ്ടായിരുന്ന കത്തിയെടുത്ത് ഇയാൾ ആശിർവയെ ആക്രമിച്ചു. ഈ സമയം ട്രെയിനും പുറപ്പെട്ടിരുന്നു. വീണ്ടും ഇയാൾ ആക്രമിക്കാൻ ഒരുങ്ങിയതോടെ ആശിർവ പ്ലാറ്റ്ഫോമിലേക്ക് ചാടി. പിന്നാലെ ഇയാളും ട്രെയിനിൽ നിന്ന് ചാടി രക്ഷപ്പെടുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/63976/an-rpf-employee-a-native-of-pumaari-was-hacked-inside-the-train)