---
title: "മരണപാച്ചിൽ; കല്ലാച്ചിയിൽ ബസിടിച്ച് പരിക്കേറ്റ സ്കൂട്ടർ യാത്രികൻ മരിച്ചു "
english_title: "death patch; Scooter rider dies after being hit by a bus in Kalachi"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/64152/death-patch-scooter-rider-dies-after-being-hit-by-a-bus-in-kalachi"
published_at: "2022-08-25T22:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6307aefca0454_krishnan.jpg"
keywords: []
---

# മരണപാച്ചിൽ; കല്ലാച്ചിയിൽ ബസിടിച്ച് പരിക്കേറ്റ സ്കൂട്ടർ യാത്രികൻ മരിച്ചു 

> **Lead Summary:** **നാദാപുരം: **സംസ്ഥാന പാതയിൽ സ്വകാര്യ ബസ്സിൻ്റെ മരണപാച്ചിലിൽ ഒരു ജീവൻ കൂടി പൊലിഞ്ഞു. കല്ലാച്ചി പയന്തോങ്ങിൽ സ്കൂട്ടറിന് പിന്നിൽ സ്വകാര്യ ബസിടിച്ച് പരിക്കേറ്റ സ്കൂട്ടർ യാത്രികൻ മരിച്ചു.

## Article Content

**നാദാപുരം: **സംസ്ഥാന പാതയിൽ സ്വകാര്യ ബസ്സിൻ്റെ മരണപാച്ചിലിൽ ഒരു ജീവൻ കൂടി പൊലിഞ്ഞു. കല്ലാച്ചി പയന്തോങ്ങിൽ സ്കൂട്ടറിന് പിന്നിൽ സ്വകാര്യ ബസിടിച്ച് പരിക്കേറ്റ സ്കൂട്ടർ യാത്രികൻ മരിച്ചു.

പയന്തോങ്ങിലെ അത്യോറേമ്മൽ കൃഷ്‌ണൻ (60) ആണ് ചികിത്സയിലിരിക്കെ മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച നടന്ന അപകടത്തിൽ പരിക്കേറ്റ ഇദ്ദേഹം മെഡിക്കൽ കോളജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.

ഭാര്യ: രാധ. മക്കൾ: രതീഷ്, രാഗേഷ് (ബഹറൈൻ). മരുമകൾ: രേഷ്മ. സഹോദരി: ശാന്ത (ഇയ്യങ്കോട്).

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/64152/death-patch-scooter-rider-dies-after-being-hit-by-a-bus-in-kalachi)