---
title: "വെല്ലുവിളി; ചിറ്റാരിയിൽ ഖനനവുമായി മുന്നോട്ട് തന്നെ കമ്പിനി ബോർഡ് സ്ഥാപിച്ചു "
english_title: "the challenge; Company board established ahead with mining at Chitari"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/64154/the-challenge-company-board-established-ahead-with-mining-at-chitari"
published_at: "2022-08-25T22:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6307b2e09baa4_malayoram_rocak.jpg"
keywords: []
---

# വെല്ലുവിളി; ചിറ്റാരിയിൽ ഖനനവുമായി മുന്നോട്ട് തന്നെ കമ്പിനി ബോർഡ് സ്ഥാപിച്ചു 

> **Lead Summary:** **നാദാപുരം: **ചിറ്റാരി മലയിൽ കരിങ്കൽ ഖനനം അനുവദിക്കില്ലെന്ന യുവജനപ്രസ്ഥാനങ്ങളുടെയും നാട്ടുകാരുടെയും താക്കീതിനെ വെല്ലുവിളിച്ച് കരിങ്കൽ ഖനന കമ്പനി അധികൃതർ.

## Article Content

**നാദാപുരം: **ചിറ്റാരി മലയിൽ കരിങ്കൽ ഖനനം അനുവദിക്കില്ലെന്ന യുവജനപ്രസ്ഥാനങ്ങളുടെയും നാട്ടുകാരുടെയും താക്കീതിനെ വെല്ലുവിളിച്ച് കരിങ്കൽ ഖനന കമ്പനി അധികൃതർ.

കരിങ്കൽ ഖനനത്തിന് സർക്കാർ നിർദ്ദേശിക്കുന്ന എല്ലാ ലൈസൻസും രേഖകളും പരസ്യപ്പെടുത്തുന്ന ബോർഡ് ഖനന മേഖലയിൽ ഇന്ന് സ്ഥാപിച്ചു.

എന്നാൽ ചില സർക്കാർ ഉദ്യോഗസ്ഥരെ സ്വാധീനിച്ചും സർക്കാർ സംവിധാനങ്ങളെ തെറ്റിദ്ധരിപ്പിച്ചുമാണ് ഇത്തരം രേഖകൾ ക്വാറി മാഫിയ സ്വന്തമാക്കിയതെന്നാണ് നാട്ടുകാരുടെ ആരോപണം.

നാടിൻ്റെ ജീവനും സ്വത്തിനും ഭീഷണിയായി മാറിക്കൊണ്ടിരിക്കുന്ന ക്വാറിക്കെതിരെ ജീവൻ കൊടുത്തും പോരാടുമെന്ന പ്രഖ്യാപനത്തിലാണ് പ്രദേശ പരിസരവാസികൾ ചന്ദനത്താം കൊണ്ട് ഫോറസ്റ്റിനോട് തൊട്ടുകിടക്കുന്ന ഈ ക്വാറിക്ക് ലൈസൻസ് നൽകിയത് നിയമം ലംഘിച്ചാണെന്ന് നാട്ടുകാർ പറയുന്നു.

ചിറ്റാരി പ്രദേശത്തെ പരിസരവാസികൾമുഴുവൻ ഉപയോഗിക്കുന്നത് ചന്ദനത്താംകുന്നിൽ നിന്നുള്ള വെള്ളമാണ് അതും ഇനി നിലക്കാൻ പോവുകയാണ്.ഇതുമാത്രമല്ല വാണിമേലിൻറെ വിനോദസഞ്ചാര കേന്ദ്രമായ തിരികക്കയം വെള്ളച്ചാട്ടം ക്വാറി വരുന്നതോടെ ഓർമ്മയാകും.

തിരികക്കയം വെള്ളച്ചാട്ടം ഉത്ഭവിക്കുന്ന സ്ഥലത്താണ് ഈ ക്വാറി നിൽക്കുന്നത്. ഇതെല്ലാം കണ്ടിട്ടും ഭരണാധികാരികൾ നോക്കുകുത്തികളായി നിൽക്കുകയാണോ എന്നതാണ് ഈ നാടിൻ്റെ ചോദ്യം .

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/64154/the-challenge-company-board-established-ahead-with-mining-at-chitari)