---
title: "വെട്ടേറ്റത് കഴുത്തിനും നെഞ്ചിലും; പുറമേരിയിലെ ആശിർവ അപകട നില തരണം ചെയ്തു "
english_title: "cuts on the neck and chest; Aashirva in Pumaari overcomes the danger level"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/64185/cuts-on-the-neck-and-chest-aashirva-in-pumaari-overcomes-the-danger-level"
published_at: "2022-08-26T08:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6308379f7294d_aashirva.jpg"
keywords: []
---

# വെട്ടേറ്റത് കഴുത്തിനും നെഞ്ചിലും; പുറമേരിയിലെ ആശിർവ അപകട നില തരണം ചെയ്തു 

> **Lead Summary:** **നാദാപുരം: **സബർബൻ തീവണ്ടിയിൽ യുവാവ് വെട്ടി പരിക്കേൽപ്പിച്ച ആർ.പി.എഫ്. വനിതാ കോൺസ്റ്റബിൾ പുറമേരിയിലെ ആശിർവ അപകട നില തരണം ചെയ്തു. പ്രതിയെ പിടികൂടാൻ പ്രത്യേകസംഘത്തെ നിയോഗിച്ചു. ആർ.പി.എഫ്. അസിസ്റ്റന്റ് സെക്യൂരിറ്റി കമ്മിഷണറുടെ നേതൃത്വത്തിലാണ് അന്വേഷണസംഘം.

## Article Content

**നാദാപുരം: **സബർബൻ തീവണ്ടിയിൽ യുവാവ് വെട്ടി പരിക്കേൽപ്പിച്ച ആർ.പി.എഫ്. വനിതാ കോൺസ്റ്റബിൾ പുറമേരിയിലെ ആശിർവ അപകട നില തരണം ചെയ്തു. പ്രതിയെ പിടികൂടാൻ പ്രത്യേകസംഘത്തെ നിയോഗിച്ചു. ആർ.പി.എഫ്. അസിസ്റ്റന്റ് സെക്യൂരിറ്റി കമ്മിഷണറുടെ നേതൃത്വത്തിലാണ് അന്വേഷണസംഘം.

ചെന്നൈ ബീച്ചിൽനിന്ന് വെളാച്ചേരിയിലേക്ക് പോകുന്ന തീവണ്ടിയിൽ സുരക്ഷാജോലിയിലുണ്ടായിരുന്ന പുറമേരിയിലെ എൻ.എൻ. ആശിർവ(23)യ്ക്കാണ് കഴുത്തിലും നെഞ്ചിലും വെട്ടേറ്റത്. ബുധനാഴ്ചയാണ് സംഭവം. അക്രമി തീവണ്ടിയിൽനിന്ന് ഇറങ്ങിയോടി രക്ഷപ്പെട്ടു. അക്രമംനടന്ന സമയത്തെ ദൃശ്യങ്ങൾ നിരീക്ഷണക്യാമറയിൽ ലഭ്യമായിട്ടില്ല. ചെറുപ്പക്കാരനാണ് ആക്രമിച്ചതെന്നാണ് ആശിർവ അറിയിച്ചത്.

അക്രമം നടന്ന മേഖലയിലോ പരിസരത്തോ ക്യാമറ സ്ഥാപിച്ചിരുന്നില്ല. റെയിൽവേ സ്റ്റേഷനിലേക്കുള്ള പ്രവേശനകവാടത്തിനു സമീപം മാത്രമാണ് ക്യാമറയുള്ളത്. പ്രതി മയക്കുമരുന്നിന് അടിമയാണെന്ന വിവരംവെച്ചാണ് അന്വേഷണം നടക്കുന്നത്.

പെരമ്പൂർ റെയിൽവേ ആശുപത്രിയിൽ ചികിത്സയിലുള്ള ആശിർവയെ തീവ്രപരിചരണവിഭാഗത്തിൽനിന്ന് വാർഡിലേക്കു മാറ്റി. ആശിർവ അപകടഘട്ടം തരണംചെയ്തതായും സംസാരിക്കുന്നുണ്ടെന്നും ആർ.പി.എഫ്. വൃത്തങ്ങൾ അറിയിച്ചു.

ആശിർവയുടെ സഹോദരൻ വ്യാഴാഴ്ച ചെന്നൈയിലെത്തി. ആർ.പി.എഫ്. ഐ.ജി.യും കമ്മിഷണറും ആശുപത്രിയിലെത്തി ആശിർവയുടെ ആരോഗ്യസ്ഥിതി വിലയിരുത്തി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/64185/cuts-on-the-neck-and-chest-aashirva-in-pumaari-overcomes-the-danger-level)