---
title: "കേന്ദ്ര ഫെല്ലോഷിപ്പ്;  ഫെമിന നവാസിന് നാടിൻറെ സ്നേഹാദരം "
english_title: "Central Fellowship; Femina Nawaz is loved by the country"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/64600/central-fellowship-femina-nawaz-is-loved-by-the-country"
published_at: "2022-08-27T22:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/630a4bb42b891_femina.jpg"
keywords: []
---

# കേന്ദ്ര ഫെല്ലോഷിപ്പ്;  ഫെമിന നവാസിന് നാടിൻറെ സ്നേഹാദരം 

> **Lead Summary:** **വാണിമേൽ:** വനിതാ ശാസ്ത്രജ്ഞർക്കായി കേന്ദ്ര ശാസ്ത്ര-സാങ്കേതിക വകുപ്പ് നടപ്പാക്കുന്ന പദ്ധതിയിൽ 25 ലക്ഷം രൂപയുടെ ഫെല്ലോഷിപ്പ് ലഭിച്ച ഫാറൂഖ് കോളേജ് കെമിസ്ട്രി ഡിപ്പാർട്ട്‌മെന്റ്‌ ഗവേഷക വിദ്യാർത്ഥിനി ഫെമിന നവാസിന് നാടിന്റെ ആദരം. 

## Article Content

**വാണിമേൽ:** വനിതാ ശാസ്ത്രജ്ഞർക്കായി കേന്ദ്ര ശാസ്ത്ര-സാങ്കേതിക വകുപ്പ് നടപ്പാക്കുന്ന പദ്ധതിയിൽ 25 ലക്ഷം രൂപയുടെ ഫെല്ലോഷിപ്പ് ലഭിച്ച ഫാറൂഖ് കോളേജ് കെമിസ്ട്രി ഡിപ്പാർട്ട്‌മെന്റ്‌ ഗവേഷക വിദ്യാർത്ഥിനി ഫെമിന നവാസിന് നാടിന്റെ ആദരം. 

വാണിമേൽ ദർശനം സാംസ്ക്കാരിക വേദിയാണ് അനുമോദന ചടങ്ങ് സംഘടിപ്പിച്ചത്. ക്രസന്റ് ഹയർ സെക്കണ്ടറി ഹാളിൽ നടന്ന പരിപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി സുരയ്യ ടീച്ചർ ഉദ്‌ഘാടനം ചെയ്‌തു. ഫെമിനക്കുള്ള ഉപഹാരവും അവർ സമ്മാനിച്ചു. ദർശനം ചെയർമാൻ എൻ കെ മൂസ മാസ്റ്റർ അധ്യക്ഷനായി.

കൺവീനർ എം കെ അഷ്‌റഫ് സ്വാഗതം പറഞ്ഞു. ഇസ്മായിൽ വാണിമേൽ ഫെമിനയെ പരിചയപ്പെടുത്തി. അഹമ്മദ് പുന്നക്കൽ, സൂപ്പി  നരിക്കാട്ടേരി, ടി പി കുമാരൻ, അബ്ദുല്ല വയലോളി, മുഹമ്മദ് ബംഗ്ലത്ത്, സി കെ സുബൈർ, ജലീൽ ചാലക്കണ്ടി, വി കെ കുഞ്ഞാലി മാസ്റ്റർ, എം കെ മജീദ്, വി കെ മൂസ മാസ്റ്റർ,  റഷീദ് കോടിയൂറ, സുബൈർ തോട്ടക്കാട് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/64600/central-fellowship-femina-nawaz-is-loved-by-the-country)