---
title: "സ്ത്രീകള്‍ ഭയന്നോടി; അരൂരില്‍ നിന്ന് പെരുമ്പാമ്പിനെ പിടികൂടി"
english_title: "Women were terrified. The dragon was caught from Arur"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/6466/women-were-terrified-the-dragon-was-caught-from-arur"
published_at: "2021-10-21T21:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/617191fcb9319_snake.jpg"
keywords: []
---

# സ്ത്രീകള്‍ ഭയന്നോടി; അരൂരില്‍ നിന്ന് പെരുമ്പാമ്പിനെ പിടികൂടി

> **Lead Summary:** **അരൂര്‍ : **മലയാടപ്പൊയിലില്‍ നിന്ന് പെരുമ്പാമ്പിനെ പിടികൂടി. സ്ത്രീകള്‍ അലക്കുകയായിരുന്ന തോട്ടിലാണ് ഇന്ന് രാവിലെ പെരുമ്പാമ്പിനെ കണ്ടത്. കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ നീന്തുകയും കുളിക്കുകയും ചെയ്യുന്ന തോടാണിത്.

## Article Content

**അരൂര്‍ : **മലയാടപ്പൊയിലില്‍ നിന്ന് പെരുമ്പാമ്പിനെ പിടികൂടി. സ്ത്രീകള്‍ അലക്കുകയായിരുന്ന തോട്ടിലാണ് ഇന്ന് രാവിലെ പെരുമ്പാമ്പിനെ കണ്ടത്. കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ നീന്തുകയും കുളിക്കുകയും ചെയ്യുന്ന തോടാണിത്.

കാലിനടുത്ത് പെരുമ്പാമ്പെത്തിയപ്പോള്‍ സ്ത്രീകള്‍ ബഹളം വെച്ച് രക്ഷപ്പെടുകയായിരുന്നു. പരിസര വാസികള്‍ ഓടിയെത്തി പാമ്പിനെ പിടികൂടി വനം വകുപ്പിനെ അറിയിച്ചു കുറ്റ്യാടി റേഞ്ച് ഓഫീസില്‍ നിന്ന് വനപാലകരെത്തി പാമ്പിനെ ഏറ്റുവാങ്ങി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/6466/women-were-terrified-the-dragon-was-caught-from-arur)