---
title: "പ്രതികളുടെ ലഹരി ഇടപാട് അന്വേഷിക്കും - എഎസ്‌പി നിതിൻ രാജ് "
english_title: "Defendants' drug deal to be probed - ASP Nitin Raj"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/6491/defendants-drug-deal-to-be-probed-asp-nitin-raj"
published_at: "2021-10-22T08:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/617226cbb5438_nithin raj.jpg"
keywords: []
---

# പ്രതികളുടെ ലഹരി ഇടപാട് അന്വേഷിക്കും - എഎസ്‌പി നിതിൻ രാജ് 

> **Lead Summary:** **നാദാപുരം: **ജാനകി കാട്ടിൽ കൊണ്ടുപോയി പതിനേഴുകാരിയെ ശീതളപാനീയത്തിൽ മയക്കുമരുന്ന് നൽകി പീഡിപ്പിച്ച സംഭവത്തിലെ പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വാങ്ങും. അടുക്കത്ത് പാച്ചാലിൽ ഷിബു, മൊയിലോത്ര തെക്കെ പറമ്പത്ത് സായൂജ്, മൊയിലോത്ര തമഞ്ഞിമ്മൽ രാഹുൽ, അക്കൽ പാലോളി അക്ഷയ് എന്നിവരെ ഇന്നലെ കോഴിക്കോട് പോക്‌സോ കോടതി 14 ദിവസത്തേക്ക് റിമാൻഡ്‌‌ ചെയ്തതിരുന്നു.

## Article Content

**നാദാപുരം: **ജാനകി കാട്ടിൽ കൊണ്ടുപോയി പതിനേഴുകാരിയെ ശീതളപാനീയത്തിൽ മയക്കുമരുന്ന് നൽകി പീഡിപ്പിച്ച സംഭവത്തിലെ പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വാങ്ങും. അടുക്കത്ത് പാച്ചാലിൽ ഷിബു, മൊയിലോത്ര തെക്കെ പറമ്പത്ത് സായൂജ്, മൊയിലോത്ര തമഞ്ഞിമ്മൽ രാഹുൽ, അക്കൽ പാലോളി അക്ഷയ് എന്നിവരെ ഇന്നലെ കോഴിക്കോട് പോക്‌സോ കോടതി 14 ദിവസത്തേക്ക് റിമാൻഡ്‌‌ ചെയ്തതിരുന്നു.

കൂടുതൽ അന്വേഷണത്തിനായി പ്രതികളെ കസ്റ്റഡിയിൽ വാങ്ങുമെന്ന് നാദാപുരം എഎസ്‌പി നിതിൻ രാജ് പറഞ്ഞു. പ്രതികൾക്ക് മയക്കുമരുന്ന് റാക്കറ്റുമായി ബന്ധമുണ്ടോയെന്നും അ ന്വേഷിക്കും. കഴിഞ്ഞ മൂന്നാം തീയതിയായിരുന്നു ദളിത് പെൺകുട്ടിയെ മരുതോങ്കര ജാനകിക്കാടിനു സമീപത്തെത്തിച്ച് കൂട്ടമായി പീഡിപ്പിച്ചത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/6491/defendants-drug-deal-to-be-probed-asp-nitin-raj)