---
title: "ജാനകിക്കാട് കൂട്ട പീഡനം; ബാലാവകാശ കമീഷൻ, അന്വേഷണ നടത്തുന്ന എഎസ്‌പിയുമായി ചർച്ച നടത്തി "
english_title: "Janakikkad gang persecution; The Child Rights Commission held discussions with the investigating ASP"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/6495/janakikkad-gang-persecution-the-child-rights-commission-held-discussions-with-the-investigating-asp"
published_at: "2021-10-22T08:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61722ee789486_child protection.jpg"
keywords: []
---

# ജാനകിക്കാട് കൂട്ട പീഡനം; ബാലാവകാശ കമീഷൻ, അന്വേഷണ നടത്തുന്ന എഎസ്‌പിയുമായി ചർച്ച നടത്തി 

> **Lead Summary:** **നാദാപുരം: **കായക്കൊടിയിലെ പെൺകുട്ടിയെ കൂട്ടമായി പീഡിപ്പിച്ച സംഭവത്തിലെ പൊലീസ് അന്വേഷണം തൃപ്തികരമാണെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷൻ. ഇന്നലെ വൈകിട്ട്‌ പെൺകുട്ടിയുടെ വീട്ടിലെത്തി അച്ഛനും അമ്മയും ബന്ധുക്കളുമായി കമീഷൻ സംസാരിച്ചു.

## Article Content

**നാദാപുരം: **കായക്കൊടിയിലെ പെൺകുട്ടിയെ കൂട്ടമായി പീഡിപ്പിച്ച സംഭവത്തിലെ പൊലീസ് അന്വേഷണം തൃപ്തികരമാണെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷൻ. ഇന്നലെ വൈകിട്ട്‌ പെൺകുട്ടിയുടെ വീട്ടിലെത്തി അച്ഛനും അമ്മയും ബന്ധുക്കളുമായി കമീഷൻ സംസാരിച്ചു.

ഏറെ പ്രയാസകരമായ ചുറ്റുപാടിലാണ് പെൺകുട്ടി ജീവിക്കുന്നതെന്നും, കുട്ടിയുടെ തുടർപഠനത്തിനും മറ്റു സൗകര്യങ്ങളൊരുക്കാനും സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും പറഞ്ഞു. കേസ് അന്വേഷണോദ്യോഗസ്ഥനായ നാദാപുരം എഎസ്‌പി നിതിൻ രാജുമായി ചർച്ച നടത്തിയെന്നും കമീഷൻ ചെയർമാൻ കെ വി മനോജ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/6495/janakikkad-gang-persecution-the-child-rights-commission-held-discussions-with-the-investigating-asp)