---
title: "വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഭക്ഷണ ശാലകളുടെ ശുചിത്വവും, നിലവാരം ഉറപ്പ് വരുത്തണം - കെ. എസ്. യു "
english_title: "Cleanliness and quality of canteens in educational institutions should be ensured - K. S. U"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/64975/cleanliness-and-quality-of-canteens-in-educational-institutions-should-be-ensured-k-s-u"
published_at: "2022-08-29T19:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/630cc18ba37c0_Untitled-1.jpg"
keywords: []
---

# വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഭക്ഷണ ശാലകളുടെ ശുചിത്വവും, നിലവാരം ഉറപ്പ് വരുത്തണം - കെ. എസ്. യു 

> **Lead Summary:** **നാദാപുരം : **പുളിയാവ് മലബാർ ആർട്സ് ആൻഡ് സയൻസ് കോളേജിൽ വിദ്യാർത്ഥികൾക്ക് ഭക്ഷ്യ വിഷബാധയേറ്റ സംഭവം ഗൗരവകരമായി കണ്ട് ആരോഗ്യ വകുപ്പ് അന്വേഷിക്കണമെന്ന് കെ. എസ്. യു ജില്ലാ സെക്രട്ടറി അനസ് നങ്ങാണ്ടി ആവശ്യപ്പെട്ടു.

## Article Content

**നാദാപുരം : **പുളിയാവ് മലബാർ ആർട്സ് ആൻഡ് സയൻസ് കോളേജിൽ വിദ്യാർത്ഥികൾക്ക് ഭക്ഷ്യ വിഷബാധയേറ്റ സംഭവം ഗൗരവകരമായി കണ്ട് ആരോഗ്യ വകുപ്പ് അന്വേഷിക്കണമെന്ന് കെ. എസ്. യു ജില്ലാ സെക്രട്ടറി അനസ് നങ്ങാണ്ടി ആവശ്യപ്പെട്ടു.

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഭക്ഷണ ശാലകളുടെ ശുചിത്വവും,ഗുണ നിലവാരവും കൃത്യമായ ഇടവേളകളിൽ വിലയിരുത്തി നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

നിയോജക മണ്ഡലം പ്രസിഡന്റ്‌ അഭിഷേക് തുണേരി അധ്യക്ഷത വഹിച്ചു, അർജ്ജുൻ ശ്യാം, രോഹിത്ത് പെരുവങ്കര, ഡോൺ കെ തോമസ്, അയന ബാലൻ ഫാസിൽ തുടങ്ങിയവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/64975/cleanliness-and-quality-of-canteens-in-educational-institutions-should-be-ensured-k-s-u)