---
title: "അഫ്സൽ റിമാണ്ടിൽ; വളയത്ത് നിന്ന്‌ 16- കാരനെ കാറിൽ കൊണ്ടു പോയി പീഡിപ്പിച്ചകേസിൽ പ്രതി റിമാണ്ടിൽ"
english_title: "A 16-year-old boy was taken away from the valayam  in a car and the accused was remanded in the case of torture"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/65517/a-16-year-old-boy-was-taken-away-from-the-valayam-in-a-car-and-the-accused-was-remanded-in-the-case-of-torture"
published_at: "2022-09-01T08:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63102480ee377_afsal_valayam_arrest.jpg"
keywords: []
---

# അഫ്സൽ റിമാണ്ടിൽ; വളയത്ത് നിന്ന്‌ 16- കാരനെ കാറിൽ കൊണ്ടു പോയി പീഡിപ്പിച്ചകേസിൽ പ്രതി റിമാണ്ടിൽ

> **Lead Summary:** **വളയം: **ഒളിവിൽ കഴിഞ്ഞ പ്രതി ഒടുവിൽ റിമാണ്ടിൽ. ചെറുമോത്ത് പള്ളിമുക്കിൽ നിന്ന്‌ 16- കാരനെ കാറിൽ കൊണ്ടു പോയി പീഡിപ്പിച്ചകേസിൽ പ്രതി അറസ്റ്റിൽ.

## Article Content

**വളയം: **ഒളിവിൽ കഴിഞ്ഞ പ്രതി ഒടുവിൽ റിമാണ്ടിൽ. ചെറുമോത്ത് പള്ളിമുക്കിൽ നിന്ന്‌ 16- കാരനെ കാറിൽ കൊണ്ടു പോയി പീഡിപ്പിച്ചകേസിൽ പ്രതി അറസ്റ്റിൽ.

ചെറുമോത്ത് സ്വദേശി പുലപ്പാടി അഫ്സലിനെ (26) യാണ് വളയം പൊലീസ് അറസ്റ്റുചെയ്തത്. കഴിഞ്ഞ ജൂലായ്‌ മാസം 17-നാണ് കേസിനാസ്പദമായ സംഭവം.

രാവിലെ 11 മണിയോടെ പതിനാറുകാരനെ പ്രലോഭിച്ച് ഹരിയാണ രജിസ്ട്രേഷൻ നമ്പർ കാറിൽ കയറ്റി കൊടുവള്ളിയിലെ ലോഡ്ജിൽ കൊണ്ടുപോയി പീഡനത്തിനിരയാക്കിയെന്നാണ് പരാതി.

കുട്ടിയുടെ പിതാവിന്റെ പരാതിയിൽ അന്വേഷണം നടത്തുന്നതിനിടെ പ്രതി ഒളിവിൽപ്പോയി. വളയം പൊലീസ് ഇൻസ്പെക്ടർ എ.അജീഷിന്റെ നേതൃത്വത്തിലുള്ള സ്ക്വാഡ് മൈസൂരിൽ വെച്ചാണ് പ്രതിയെ പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/65517/a-16-year-old-boy-was-taken-away-from-the-valayam-in-a-car-and-the-accused-was-remanded-in-the-case-of-torture)