---
title: "സാക്ഷരതാ പഠിതാക്കൾക്കായി പ്രചോദന ക്ലാസ് "
english_title: "Motivational class for literacy learners"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/65686/motivational-class-for-literacy-learners"
published_at: "2022-09-01T20:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6310c5844bb96_skasharatha.jpg"
keywords: []
---

# സാക്ഷരതാ പഠിതാക്കൾക്കായി പ്രചോദന ക്ലാസ് 

> **Lead Summary:** **നാദാപുരം:** പുറമേരി ,എടച്ചേരി, നാദാപുരം എന്നീ ഗ്രാമപഞ്ചായത്തുകളിലെ സാക്ഷരതാ പഠിതാക്കൾക്കായി നാദാപുരത്ത് വച്ച് തൂണേരി ബ്ലോക്ക് സാക്ഷരത സമിതിയുടെ ആഭിമുഖ്യത്തിലാണ് പ്രചോദന ക്ലാസ് സംഘടിപ്പിച്ചത്.

## Article Content

**നാദാപുരം:** പുറമേരി ,എടച്ചേരി, നാദാപുരം എന്നീ ഗ്രാമപഞ്ചായത്തുകളിലെ സാക്ഷരതാ പഠിതാക്കൾക്കായി നാദാപുരത്ത് വച്ച് തൂണേരി ബ്ലോക്ക് സാക്ഷരത സമിതിയുടെ ആഭിമുഖ്യത്തിലാണ് പ്രചോദന ക്ലാസ് സംഘടിപ്പിച്ചത്.

വികസന സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ സി കെ നാസറിന്റെ അധ്യക്ഷതയിൽ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഖില മര്യാട്ട് പരിപാടി ഉദ്ഘാടനം ചെയ്തു .ഗ്രാമപഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽ ഹമീദ് ,ബ്ലോക്ക് നോഡൽ പ്രേരക് കെപി അശോകൻ മാസ്റ്റർ എന്നിവർ ക്ലാസെടുത്തു.

മെമ്പർമാരായ മസ്ബൂബ ഇബ്രാഹിം ,നിഷാ മനോജ്, പ്രേരക്ക്മാരായ ഇ പ്രവീൺകുമാർ ,സി പി വനജ ,കെ സുബിധ എന്നിവർ സംസാരിച്ചു .നാദാപുരം ഗ്രാമപഞ്ചായത്തിൽ 58 പേർ പത്താം ക്ലാസ് തുല്യത പരീക്ഷക്കും പ്ലസ് ടു തുല്യത കോഴ്സിലേക്ക് 18 പേരും രജിസ്റ്റർ ചെയ്തിട്ടുണ്ട്. അവർക്ക് പുസ്തകം ഉൾപ്പെടെയുള്ള ചെലവിലേക്കായി 156000 രൂപയുടെ പദ്ധതിയും നാദാപുരം ഗ്രാമപഞ്ചായത്ത് തയ്യാറാക്കി അംഗീകാരം വാങ്ങിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/65686/motivational-class-for-literacy-learners)