---
title: "പത്താമത് ബ്രാഞ്ച് വാണിമേലിൽ; കക്കട്ടിൽ കോ ഓപ്പറേറ്റീവ് റൂറൽ ബാങ്ക് പരപ്പുപാറയിൽ തുടങ്ങി "
english_title: "10th Branch at Vanimel; Kakattil Co-operative Rural Bank started in Parappupara"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/662/10th-branch-at-vanimel-kakattil-co-operative-rural-bank-started-in-parappupara"
published_at: "2021-10-01T14:43:00+05:30"
category: "Nadapuram"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6156d1395fd19_bank.jpg"
keywords: []
---

# പത്താമത് ബ്രാഞ്ച് വാണിമേലിൽ; കക്കട്ടിൽ കോ ഓപ്പറേറ്റീവ് റൂറൽ ബാങ്ക് പരപ്പുപാറയിൽ തുടങ്ങി 

> **Lead Summary:** **വാണിമേൽ: **കക്കട്ടിൽ കോ ഓപ്പറേറ്റീവ് റൂറൽ ബാങ്കിന്റെ പത്താമത് ബ്രാഞ്ച് വാണിമേൽ പരപ്പുപാറയിൽ തുടങ്ങി. മന്ത്രി അഡ്വ. പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം നിർവഹിച്ചു. ഇ കെ വിജയൻ എം എൽ എ. അധ്യക്ഷനായി. ലോക്കർ ഉദ്ഘാടനം കെ പി കുഞ്ഞമ്മദ് കുട്ടി എം എൽ എ നിർവഹിച്ചു. ബാങ്ക് സെക്രട്ടറി ദയാനന്ദൻ കരിപ്പള്ളി റിപ്പോർട്ട് അവതരിപ്പിച്ചു.

## Article Content

**വാണിമേൽ: **കക്കട്ടിൽ കോ ഓപ്പറേറ്റീവ് റൂറൽ ബാങ്കിന്റെ പത്താമത് ബ്രാഞ്ച് വാണിമേൽ പരപ്പുപാറയിൽ തുടങ്ങി. മന്ത്രി അഡ്വ. പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം നിർവഹിച്ചു. ഇ കെ വിജയൻ എം എൽ എ. അധ്യക്ഷനായി. ലോക്കർ ഉദ്ഘാടനം കെ പി കുഞ്ഞമ്മദ് കുട്ടി എം എൽ എ നിർവഹിച്ചു. ബാങ്ക് സെക്രട്ടറി ദയാനന്ദൻ കരിപ്പള്ളി റിപ്പോർട്ട് അവതരിപ്പിച്ചു.

ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി സുരയ്യ ടീച്ചർ ആദ്യ നിക്ഷേപം സ്വീകരിച്ചു. കോഴിക്കോട് സഹകരണ ജോ രജിസ്ട്രാർ ടി ജയരാജൻ പ്ലാറ്റിനം ജൂബിലി ചിട്ടി ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികൾക്കുള്ള റക്കറിംഗ് ഡപ്പോസിറ്റ് ഉദ്ഘാടനം അസി. രജിസ്ട്രാർ എ കെ അഗസ്റ്റി നിർവഹിച്ചു. വായ്പ വിതരണ ഉദ്ഘാടനം വടകര സഹകരണ അസി. രജിസ്ട്രാർ ടി സുധീഷും എസ് ബി അക്കൗണ്ട് ഉദ്ഘാടനം കക്കട്ടിൽ ബാങ്ക് അസി. ഡയറക്ടർ സി സുനിൽ കുമാറും നിർവഹിച്ചു .

പി മോഹനൻ മാസ്റ്റർ, കൂടത്താങ്കണ്ടി സുരേഷ്, കെ പി പ്രദീഷ്, ബംഗ്ലത്ത് മുഹമ്മദ്, സൽമാ രാജു, പി പി ചാത്തു, ടി പ്രദീപ് കുമാർ, കെ കുഞ്ഞാലി മാസ്റ്റർ, ടി പി കുമാരൻ, വി കെ കുഞ്ഞാലി മാസ്റ്റർ, സി കെ ജലീൽ, ജോണി മുല്ലക്കുന്നേൽ, ബാലൻ മാമ്പറ്റ, പി പി ചന്ദ്രൻ, കെ വി ജലീൽ, ടി കെ കുഞ്ഞിക്കണ്ണൻ എന്നിവർ സംസാരിച്ചു. ബാങ്ക് പ്രസിഡണ്ട് കെ കൃഷ്ണൻ സ്വാഗതവും ബ്രാഞ്ച് മാനേജർ പ്രമോദ് കുന്നുമ്മൽ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/662/10th-branch-at-vanimel-kakattil-co-operative-rural-bank-started-in-parappupara)