---
title: "സ്റ്റീൽ ബോംബ്; ബോംബേറിനിടെ വാണിമേൽ കോടിയുറയിൽ ബോംബ് കണ്ടെത്തി "
english_title: "Steel bomb; The bomber struck shortly after noon in front of a police station"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/664/steel-bomb-the-bomber-struck-shortly-after-noon-in-front-of-a-police-station"
published_at: "2021-10-01T14:53:00+05:30"
category: "Vanimel"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6156d9fbda684_bomb.jpg"
keywords: []
---

# സ്റ്റീൽ ബോംബ്; ബോംബേറിനിടെ വാണിമേൽ കോടിയുറയിൽ ബോംബ് കണ്ടെത്തി 

> **Lead Summary:** **വാണിമേൽ:** തുടർച്ചയായ ബോംബേറ് ഉറക്കം കെടുത്തിയ വാണിമേലിൽ സ്റ്റീൽ ബോംബ് കണ്ടെത്തി. ഭൂമിവാതുക്കൽ കോടിയുറ റോഡിലാണ് സ്റ്റീൽ ബോംബ് കണ്ടെത്തിയത് .ഇന്ന് ഉച്ചതിരിഞ്ഞ് ഒന്നരയോടെ കുഞ്ഞി പറമ്പത്ത് നാസറി ൻറെ വീട്ടു മതിലിനോട് ചേർന്നാണ് റോഡരികിൽ ബോംബ് കണ്ടെത്തിയത്.

## Article Content

**വാണിമേൽ:** തുടർച്ചയായ ബോംബേറ് ഉറക്കം കെടുത്തിയ വാണിമേലിൽ സ്റ്റീൽ ബോംബ് കണ്ടെത്തി. ഭൂമിവാതുക്കൽ കോടിയുറ റോഡിലാണ് സ്റ്റീൽ ബോംബ് കണ്ടെത്തിയത് .ഇന്ന് ഉച്ചതിരിഞ്ഞ് ഒന്നരയോടെ കുഞ്ഞി പറമ്പത്ത് നാസറി ൻറെ വീട്ടു മതിലിനോട് ചേർന്നാണ് റോഡരികിൽ ബോംബ് കണ്ടെത്തിയത്.

വീടു നിർമാണ ജോലിയിൽ ഏർപ്പെട്ട തൊഴിലാളി കളാണ് ആദ്യം ബോംബ് കണ്ടത്. ഇവർ വിവരം അറിയിച്ചതിനെത്തുടർന്ന് പരിസരവാസികൾ സ്ഥലത്തെത്തി. ബോംബിന്റ ഒരുഭാഗം ഒട്ടിയ നിലയിലാണ്. അതുകൊണ്ടുതന്നെ റോഡിലേക്ക് എറിഞ്ഞത് ആകാനാണ് സാധ്യത എന്നാണ് നാട്ടുകാർ പറയുന്നത്. വളയം പോലീസ് സ്ഥലത്തെത്തി ബോംബ് കസ്റ്റഡിയിലെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/664/steel-bomb-the-bomber-struck-shortly-after-noon-in-front-of-a-police-station)