പുറമേരി : പുറമേരി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ഗ്രാമപഞ്ചായത്ത് ഓണാഘോഷ സമാപനം നടന്നു. പഞ്ചായത്ത് പ്രസിഡണ്ട് അഡ്വക്കേറ്റ് വി കെ ജ്യോതിലക്ഷ്മി ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡണ്ട് സി എം വിജയൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വിജിഷ, ക്ഷേമകാര്യ ചെയർപേഴ്സൺ ബീന കല്ലിൽ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി എം എം ഗീത എന്നിവർ സംസാരിച്ചു.
പരിപാടിയോട് അനുബന്ധിച്ച് ഓണപ്പാട്ടുകൾ ഓണസദ്യ പൂക്കളം കമ്പോസിയങ്ങൾ , ചർച്ചകൾ എന്നിവ നടന്നു. പഞ്ചായത്തിലെ മുഴുവൻ മെമ്പർമാരും ജീവനക്കാരും പരിപാടിയിൽ പങ്കെടുത്തു.
The Gram Panchayat Onaghosha was concluded at Pumaari Gram Panchayat Community Hall