ഒടുവിൽ തോറ്റു; വാണിമേൽ വലിയപള്ളി മഹൽ ഭാരവാഹി തെരഞ്ഞെടുപ്പ് മുസ്ലിം ലീഗ് നേതാവ് പുറത്തായി

ഒടുവിൽ തോറ്റു; വാണിമേൽ വലിയപള്ളി മഹൽ ഭാരവാഹി തെരഞ്ഞെടുപ്പ് മുസ്ലിം ലീഗ് നേതാവ് പുറത്തായി
Oct 22, 2021 09:53 PM | By Shalu Priya

വാണിമേൽ : ഏറെ വാശിയോടെ നടന്ന വാണിമേൽ വലിയപള്ളി മഹൽ ഭാരവാഹി തെരഞ്ഞെടുപ്പിൽ പഞ്ചായത്തിലെ പ്രമുഖ മുസ്ലിം ലീഗ് നേതാവ് പുറത്തായി. ഇരുവിഭാഗങ്ങളായി മാറി നിന്ന് തെരഞ്ഞെടുപ്പും . ദീർഘകാലം മഹൽ സെക്രട്ടറിയായിരുന്ന പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി അശറഫ് കൊറ്റലയാണ് വാശിയേറിയ തെരഞ്ഞെടുപ്പിൽ പുറത്തായത്.

കഴിഞ്ഞ വെള്ളിയാഴ്ച്ച ജനറൽ ബോഡി യോഗം 21 അംഗ ഭരണസമിതിയെ തെരഞ്ഞെടുത്തിരുന്നു. ഇവർ ഇന്ന് രാത്രി യോഗം ചേർന്നാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്.

സെക്രട്ടറി സ്ഥാനത്ത് മാത്രമാണ് മത്സരം ഉണ്ടായത്. നമ്പൂട്ടി കണ്ടി ആലി ഹസ്സൻ ഹാജിയാണ് നറുക്കെടുപ്പിലൂടെ ജനറൽ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. 21 പേരിൽ ഒരാളുടെ വോട്ട് അസാധുവായി.

അശറഫ് കൊറ്റാലയ്ക്കും ആലി ഹസ്സനും പത്തു വീതം വോട്ട് ലഭിച്ചു. വാണിമേൽ മഹല്ല് കമ്മിറ്റിയുടെ മറ്റ് ഭാരവാഹികൾ . പ്രസിഡണ്ട് - മമ്മു ഹാജി കാനമ്പറ്റ , വർക്കിംഗ് പ്രസിഡണ്ട് - സി.വി. അമ്മദ് ഹാജി, വൈ.പ്രസിഡണ്ടുമാർ- ഹുസ്സൻഹാജി ചാത്തോത്ത്, സൂപ്പി കരിപ്പുള്ളിൽ ജോ സെക്രട്ടറിമാർ - നിസാർ മാസ്റ്റർ വി. അശ്റഫ് സി.വി. ഖജാഞ്ചി - അന്ത്രു ഒന്തത്ത്.

പതിനഞ്ച് വർഷമായി ഞാൻ സെക്രട്ടറിയായിരുന്നു .ഇത്തവണ തെരഞ്ഞെടുപ്പ് നടന്നു. തുല്യ വോട്ട് ലഭിച്ചപ്പോൾ നറുക്കെടുപ്പ് വേണ്ടി വന്നു. ഇതേ തുടർന്നാണ് മറ്റെയാൾ സെക്രട്ടറിയായതെന്നും അശറഫ് കൊറ്റല പ്രതികരിച്ചു. ഇതിൽ വിവാദത്തിൻ്റെയും വലിയ വാർത്തയുടെയും ആവശ്യം ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

Valiyapalli Mahal office bearer Muslim League leader fired

Next TV

Related Stories
നാദാപുരത്ത് ഇന്ന് കോവിഡ്  രോഗികളിൽ കുറവ്

Nov 27, 2021 10:28 PM

നാദാപുരത്ത് ഇന്ന് കോവിഡ് രോഗികളിൽ കുറവ്

നാദാപുരത്ത് ഇന്ന് കോവിഡ് രോഗികളിൽ കുറവ്.ഇന്നലെ അഞ്ച് രോഗികൾ റിപ്പോര്‍ട്ട് ചെയ്ത നാദാപുരത്ത് ഇന്ന് ഒരാൾക്കാണ് രോഗം റിപ്പോര്‍ട്ട്...

Read More >>
എടച്ചേരിയിൽ ഇന്ന് കോവിഡ് രോഗികളിൽ വർദ്ധനവ്

Nov 27, 2021 09:12 PM

എടച്ചേരിയിൽ ഇന്ന് കോവിഡ് രോഗികളിൽ വർദ്ധനവ്

എടച്ചേരിയിൽ ഇന്ന് കോവിഡ് രോഗികളിൽ വർദ്ധനവ്.ഇന്നലെ രണ്ടു രോഗികൾ ഉണ്ടായിരുന്ന എടച്ചേരിയിൽ ഇന്ന് ഉറവിടം വ്യക്തമല്ലാത്ത ഒരാൾ അടക്കം നാല് പേർക്കാണ്...

Read More >>
ആദ്യം വായനശാല; എന്നിട്ട് മതി ബഡ്‌സ് സ്‌കൂള്‍ ഈയ്യംങ്കോട് നാളെ പ്രതിഷേധ യോഗം

Nov 27, 2021 05:42 PM

ആദ്യം വായനശാല; എന്നിട്ട് മതി ബഡ്‌സ് സ്‌കൂള്‍ ഈയ്യംങ്കോട് നാളെ പ്രതിഷേധ യോഗം

ഇയ്യങ്കോട്ടെ പുതുക്കിപ്പണിയാന്‍ പൊളിച്ച ദേശപോഷിണി വായനശാലയുടെ പുനര്‍നിര്‍മാണം അനിശ്ചിതത്വത്തിലായതോടെ റീഡേഴ്‌സ് ഫോറത്തിന്റെ നേതൃത്വത്തില്‍...

Read More >>
ദിവസ പലിശക്ക് സേവിംഗ് ബാങ്ക് നിക്ഷേപം ചെക്യാട് സർവ്വീസ് സഹകരണ ബാങ്കില്‍

Nov 27, 2021 04:22 PM

ദിവസ പലിശക്ക് സേവിംഗ് ബാങ്ക് നിക്ഷേപം ചെക്യാട് സർവ്വീസ് സഹകരണ ബാങ്കില്‍

സേവിംഗ് ബാങ്ക് നിക്ഷേപത്തിന് ദിവസ പലിശ, മുതിർന്ന പൗരൻമാർക്ക് 0.5 ശതമാനം അധിക പലിശ. എന്നിവയ്ക്ക് പുറമേ ആർഡി നിക്ഷേപം, കാമധേനു, നിത്യനിക്ഷേപം...

Read More >>
മുട്ടുവേദനക്ക് ഫലവത്തായ ആയുർവേദ ചികിത്സ; ഇപ്പോൾ ആയുർവേദ ചികിത്സാ രംഗത്തെ പ്രമുഖ സ്ഥാപനമായ നരിക്കൂട്ടുംചൽ കൊട്ടാരം ആയുർവേദിക്ക് സെൻ്ററിൽ

Nov 27, 2021 12:51 PM

മുട്ടുവേദനക്ക് ഫലവത്തായ ആയുർവേദ ചികിത്സ; ഇപ്പോൾ ആയുർവേദ ചികിത്സാ രംഗത്തെ പ്രമുഖ സ്ഥാപനമായ നരിക്കൂട്ടുംചൽ കൊട്ടാരം ആയുർവേദിക്ക് സെൻ്ററിൽ

ആയുർവേദ ചികിത്സാ രംഗത്തെ പ്രമുഖ സ്ഥാപനമായ നരിക്കൂട്ടുംചൽ കൊട്ടാരം ആയുർവേദിക്ക് സെൻ്ററിൽ മുട്ടുവേദനക്ക് ഫലവത്തായ ആയുർവേദ ചികിത്സ രീതികൾ....

Read More >>
അൽഫാം 390 രൂപ; അമേരിക്കൻ രുചി പെരുമയുമായി എ എഫ് സിയിൽ മൂന്ന് ദിവസത്തെ സ്പെഷ്യൽ കിടിലൻ ഓഫറുകൾ

Nov 27, 2021 11:59 AM

അൽഫാം 390 രൂപ; അമേരിക്കൻ രുചി പെരുമയുമായി എ എഫ് സിയിൽ മൂന്ന് ദിവസത്തെ സ്പെഷ്യൽ കിടിലൻ ഓഫറുകൾ

അൽഫാം 390 രൂപക്ക് ഇപ്പോൾ എ എഫ് സിയിൽ. കുറഞ്ഞ ചെലവിൽ കൂടുതൽ നേടാം എ എഫ് സിയിൽ മൂന്ന് ദിവസത്തെ സ്പെഷ്യൽ...

Read More >>
Top Stories