---
title: "ഉദ്ഘാടനം ഇന്ന്; കല്ലാച്ചി ഹയർസെക്കണ്ടറി പുതിയ ബ്ലോക്കിന്റെയും,ഗേറ്റിന്റെയും ഉദ്ഘാടനം മന്ത്രി നിർവ്വഹിക്കും"
english_title: "Inauguration today; The Minister will inaugurate the new block and gate of Kallachi Higher Secondary"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/6702/inauguration-today-the-minister-will-inaugurate-the-new-block-and-gate-of-kallachi-higher-secondary"
published_at: "2021-10-23T07:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61736a97077d8_kallachi school.jpg"
keywords: []
---

# ഉദ്ഘാടനം ഇന്ന്; കല്ലാച്ചി ഹയർസെക്കണ്ടറി പുതിയ ബ്ലോക്കിന്റെയും,ഗേറ്റിന്റെയും ഉദ്ഘാടനം മന്ത്രി നിർവ്വഹിക്കും

> **Lead Summary:** **നാദാപുരം: **ഇ.കെ. വിജയൻ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 99 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച കല്ലാച്ചി ഗവൺമെന്റ് സ്ക്കൂൾ പുതിയ ബ്ലോക്കിന്റെയും ,ഗേറ്റിന്റെയും ഉദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് മൂന്നിന് വനം വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ നിർവ്വഹിക്കും.

## Article Content

**നാദാപുരം: **ഇ.കെ. വിജയൻ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 99 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച കല്ലാച്ചി ഗവൺമെന്റ് സ്ക്കൂൾ പുതിയ ബ്ലോക്കിന്റെയും ,ഗേറ്റിന്റെയും ഉദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് മൂന്നിന് വനം വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ നിർവ്വഹിക്കും.

ഇ.കെ. വിജയൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. വനജ, പഞ്ചായത്ത് പ്രസിഡന്റ് വി.വി.മുഹമ്മദലി , സി.വി.എം. നജ്മ , രജീന്ദ്രന്‍ കപ്പള്ളി, എ. ദിലീപ് കുമാർ പങ്കെടുക്കും. പൊതു വിദ്യാഭ്യാസ സംരക്ഷണയജ്നത്തിന്റെ ഭാഗമായി അനുവദിച്ച മൂന്ന് കോടിയുടെ പുതിയ കെട്ടിടത്തിന്റെ നിർമ്മാണം അന്തിമ ഘട്ടത്തിലാണ്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/6702/inauguration-today-the-minister-will-inaugurate-the-new-block-and-gate-of-kallachi-higher-secondary)