---
title: "ഉപ്പയുടെ മിടുക്കി കുട്ടി; അറിവിൻ്റെ വാതായനം സ്വന്തമാക്കി ഷെഹല ജിബിൻ പുന്നക്കൽ"
english_title: "Shehala Jibin Punnakal owns the window of knowledge"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/6707/shehala-jibin-punnakal-owns-the-window-of-knowledge"
published_at: "2021-10-23T08:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/617377ae0d06c_SHEHLA JIBIN.jpg"
keywords: []
---

# ഉപ്പയുടെ മിടുക്കി കുട്ടി; അറിവിൻ്റെ വാതായനം സ്വന്തമാക്കി ഷെഹല ജിബിൻ പുന്നക്കൽ

> **Lead Summary:** > **പാറക്കടവ്**: " പുന്നക്കൽ" ഒറ്റവാക്കിൽ ആവേശമാണ് മുസ്ലിം ലീഗ് പ്രവർത്തകർക്ക് ആ പേര്. ജനപ്രതിനിധിയായും ഹരിത പ്രസ്ഥാനത്തിൻ്റെ സാരഥിയായും രാഷ്ട്രീയത്തിൻ്റെ ലളിത മുഖം പുന്നക്കൽ. മുൻ ജില്ലാ പഞ്ചായത്ത് അംഗവും മുസ്ലിം ലീഗ് ജില്ലാ ഉപാധ്യക്ഷനുമായ പുന്നക്കലിൻ്റെ മകൾ ഷെഹല ജിബിൻ പുന്നക്കൽ അറിവിൻ്റെ വാതായനം സ്വന്തമാക്കിയതിൻ്റെ മറ്റൊരു അഭിമാനത്തിലാണ്.

## Article Content

> **പാറക്കടവ്**: " പുന്നക്കൽ" ഒറ്റവാക്കിൽ ആവേശമാണ് മുസ്ലിം ലീഗ് പ്രവർത്തകർക്ക് ആ പേര്. ജനപ്രതിനിധിയായും ഹരിത പ്രസ്ഥാനത്തിൻ്റെ സാരഥിയായും രാഷ്ട്രീയത്തിൻ്റെ ലളിത മുഖം പുന്നക്കൽ. മുൻ ജില്ലാ പഞ്ചായത്ത് അംഗവും മുസ്ലിം ലീഗ് ജില്ലാ ഉപാധ്യക്ഷനുമായ പുന്നക്കലിൻ്റെ മകൾ ഷെഹല ജിബിൻ പുന്നക്കൽ അറിവിൻ്റെ വാതായനം സ്വന്തമാക്കിയതിൻ്റെ മറ്റൊരു അഭിമാനത്തിലാണ്.

വിവര സാങ്കേതിക-സൈബർ സുരക്ഷാ മേഖലകളിൽ ബിരുദാനന്തര ബിരുദമെന്ന ഷെഹല ജിബിൻ്റെ സ്വപ്നം യാഥാർത്ഥ്യമാകുന്നു. ഡോക്ടറും എജ്ജിനിയമാരുമായി ജോലി സ്വപ്നങ്ങൾ പങ്കുവെക്കുന്ന തലമുറയിൽ തൻ്റെ വ്യത്യസ്ഥ അഭിരുചി യിലേക്ക് നടന്നു നീങ്ങുകയാണ് ഷെഹല ജിബിൻ പുന്നക്കൽ.

രാജ്യത്തെ പ്രശസ്തമായ എൻജിനീയറിങ് കോളേജുകളിൽ ഒന്നായ കോളേജ് ഓഫ് എഞ്ചിനീറിങ് തിരുവനന്തപുരം(CET) ഇൽ M.Tech (Information & Security) ന് ഫസ്റ്റ് അലോട്മെന്റിൽ തന്നെ പ്രവേശനം നേടിയിരിക്കുയാണ് ഈ മിടുമിടുക്കി.

ഉമ്മത്തൂർ സഖാഫ ഇംഗ്ലീഷ് മീഡിയം പബ്ലിക് സ്‌കൂളിൽ നിന്നും പ്രാഥമിക പഠനവും ഹൈസ്കൂൾ പഠനവും പൂർത്തിയാക്കിയ ഷെഹല ജിബിൻ എസ്.ഐ.ഹയർ സെക്കൻഡറി സ്‌കൂളിൽ നിന്നും പ്ലസ് ടൂ കഴിഞ്ഞതിന് ശേഷം മൂവാറ്റുപുഴ ഇലാഹിയ കോളേജ് ഓഫ് എഞ്ചിനീറിങ് ആൻഡ് ടെക്‌നോളജിയിൽ ബിടെക് (B.Tech )ന് ചേരുകയായിരുന്നു.

ഫസ്റ്റ് ക്ലാസ്സോടെ ബിടെക്ക് ബിരുദം കരസ്ഥമാക്കിയ ഷെഹല ജിബിൻ തന്റെ കരിയറിൽ മറ്റൊരു അദ്ധ്യായം രചിക്കാൻ വേണ്ടി തലസ്ഥാന നഗരിയിൽ തല ഉയർത്തി നിൽക്കുന്ന C.E.T പ്രവേശനം നേടുകയാണ്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/6707/shehala-jibin-punnakal-owns-the-window-of-knowledge)