---
title: "ചിറ്റാരി അനുവദിക്കില്ല; സിപിഐ എം ബഹുജന മാർച്ച് ഇന്ന് "
english_title: "Chittari is not allowed; CPI M mass march today"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/67453/chittari-is-not-allowed-cpi-m-mass-march-today"
published_at: "2022-09-11T09:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/631d5fac46540_chittari_and_cpim.jpg"
keywords: []
---

# ചിറ്റാരി അനുവദിക്കില്ല; സിപിഐ എം ബഹുജന മാർച്ച് ഇന്ന് 

> **Lead Summary:** **നാദാപുരം:** അല്പസമയത്തിനകം നാടിൻ്റെ ജനരോക്ഷത്തിൻ്റെ ഇടിമുഴക്കമുണ്ടാകും. വിലങ്ങാട് മലയോരത്തെ ചിറ്റാരിമലയിൽ ഖനനം തുടങ്ങാനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് സി.പി.എമ്മിന്റെ നേതൃത്വത്തിൽ ബഹുജന മാർച്ച് നടത്തും.

## Article Content

**നാദാപുരം:** അല്പസമയത്തിനകം നാടിൻ്റെ ജനരോക്ഷത്തിൻ്റെ ഇടിമുഴക്കമുണ്ടാകും. വിലങ്ങാട് മലയോരത്തെ ചിറ്റാരിമലയിൽ ഖനനം തുടങ്ങാനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് സി.പി.എമ്മിന്റെ നേതൃത്വത്തിൽ ബഹുജന മാർച്ച് നടത്തും.

രാവിലെ 10 മണിക്ക് ചിറ്റാരിയിൽനിന്നും വാളാംതോട് ഭാഗത്തു നിന്നും ആരംഭിക്കുന്ന മാർച്ച് ഖനന പ്രദേശത്ത് സംഗമിക്കും. ഏരിയാസെക്രട്ടറി പി.പി. ചാത്തു ഉദ്ഘാടനംചെയ്യും.

മാർച്ചിന് ആയിരത്തോളംപേർ പങ്കെടുക്കുമെന്ന് സി.പി.എം. നേതാക്കൾ അറിയിച്ചു. ഖനന മേഖലയിൽ പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തിക്കൊണ്ട് ഉടമസ്ഥർ സ്ഥലത്ത് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. സ്ഥലത്ത് ക്യാമറകൾ സ്ഥാപിക്കാനും നീക്കം നടത്തുന്നുണ്ട്

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/67453/chittari-is-not-allowed-cpi-m-mass-march-today)