Featured

വൃത്തിഹീനം; പുറമേരിയിലെ മലബാർ ബീഫ് സ്റ്റാളിന് വിലക്ക്

News |
Sep 17, 2022 10:07 PM

പുറമേരി : വൃത്തിഹീനമായി പ്രവർത്തിച്ച പുറമേരിയിലെ ബീഫ് സ്റ്റാളിന് പ്രവർത്തന വിലക്ക്.

ഗ്രാമപഞ്ചായത്തിന്റെ ലൈസൻസ് ഇല്ലാതെയും വൃത്തിഹീനമായ രീതിയിലും കന്നുകാലികളുടെ അവശിഷ്ടങ്ങളും മറ്റും അലക്ഷ്യമായി നിക്ഷേപിച്ചതുമായി ബന്ധപ്പെട്ട് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പുറമേരി ഹോമിയോ മുക്കിലെ മലബാർ ബീഫ് സ്റ്റാളിൽ ആരോഗ്യ വിഭാഗം പരിശോധന നടത്തിയത്.

മാംസ അവശിഷ്ടങ്ങൾ കടയുടെ സമീപത്ത് നിക്ഷേപിച്ച് മാരകമായ പകർച്ചവ്യാധികളടക്കം ഉണ്ടാവുന്ന തരത്തിലുള്ള പ്രവർത്തനമാണ് ബീഫ് സ്റ്റാൾ ഉടമ നടത്തിയത്.

ഇതിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് സ്ഥാപനത്തിന്റെ പ്രവർത്തനം നിർത്തിവെക്കാൻ ആരോഗ്യ വിഭാഗം ഉത്തരവിട്ടത്.പുറമേരി ഹെൽത്ത് ഇൻസ്പെക്ടറുടെ ചാർജ് വഹിക്കുന്ന സുരേന്ദ്രൻ കല്ലേരി നടത്തിയ പരിശോധനയെ തുടർന്നാണ് നടപടി.

ലൈസൻസില്ലാതെ കച്ചവടം നടത്തുന്ന സ്ഥാപന ഉടമകൾക്കെതിരെ വരുംദിവസങ്ങളിൽ കർശന നിയമനടപടി സ്വീകരിക്കുമെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം. രാമചന്ദ്രൻ അറിയിച്ചു.

unsanitary Ban on Malabar beef stall in Purameri

Next TV

Top Stories