Sep 19, 2022 03:07 PM

വളയം : ഇതൊന്നും ഈ നാട് സ്വപ്നത്തിൽ പോലും കണ്ടതല്ല. ശങ്കരേട്ടൻ ഉൾപ്പെടെ നാട്ടുകാരിൽ പലരും സിനിമാ നടൻ മാരായി. മലയാള സിനിമാ ഷൂട്ടിംങ്ങും മണിയൻ പിള്ള രാജു ഉൾപ്പെടെയുള്ള പ്രമുഖ നടൻമാരുടെ നിറസാന്നിദ്ധ്യവും കല്ലുനിര ഗ്രാമത്തിന് ഉത്സവ നാളുകൾ സമ്മാനിക്കുന്നു.

ഇന്ന് ഷൂട്ടിംഗിൻ്റെ ഭാഗമായി നടന്ന നബിദിന ഘോഷയാത്രയിലാണ് കോൺഗ്രസ് നേതാവും മുൻ ഗ്രാമ പഞ്ചായത്ത് അംഗവുമായിരുന്ന പി.കെ ശങ്കരൻ ഉൾപ്പെടെയുള്ളവർ വേഷമിട്ടത്.


സത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ ഇതിനകം സിനിമയുടെ ഭാഗമായി കഴിഞ്ഞു. രാവിലെ ആരംഭിക്കുന്ന ഷൂട്ടിംഗ് രാത്രി വൈകിവരെ നീളുന്നുണ്ട്.

കല്ലുനിരയിലെയും പരിസരത്തെയും കടകളും വീടുകളും അങ്ങാടിയും ഉൾപ്പെടെ ലൊക്കേഷനാകുന്ന സിനിമ തികച്ചും ഗ്രാമീണതയുടെ പശ്ച്ചാത്തലത്തിലാണ് ചിത്രീകരണം. 16നാണ് വളയം ഗ്രാമ പഞ്ചായത്തിലെ കല്ലുനിരയിൽ സിനിമാ ഷൂട്ടിംഗ് ആരംഭിച്ചത്.


ക്രൗൺ ഫിലിംസിൻ്റെ ബാനറിൽ ഷാൻ തുളസീധരൻ സംവിധാനം ചെയ്യുന്ന "ഡിയർ വാപ്പി "എന്ന സിനിമയുടെ ചിത്രീകരണ മണ് കല്ലു നിരയിൽ പുരോഗമിക്കുന്നത് .

ലാൽകേന്ദ്ര കഥാപാത്രമാകു ന്ന ചിത്രത്തിൽ, മണിയൻ പിള്ള രാജു, ദേശീയ അവാർഡ് ജേതാവ്അനഘ, മണിയൻ പിള്ള രാജുവിൻ്റെ മകൻ നിരഞ്ജൻ രാജു മലയാളസിനിമയിലെ പ്രമുഖ താരങ്ങൾ വേഷമിടുന്ന സിനിമയുടെ നിർമാതാവ്.


ലതാകന്തസ്വാമിയാണ് ചിത്രീകരണത്തിനായി അണിഞ്ഞൊരുങ്ങുകയാണ് വളയത്തെ കല്ലുനിരയെന്ന ഗ്രാമം. സിനിമയുടെ ഇതിവൃത്തത്തിന് സമാനമായ സ്ഥലം കണ്ടെത്താൻ അണിയറ പ്രവർത്തകർ നടത്തിയ ഏറെ നാളത്തെ അന്വേഷണത്തിന് ഒടുവിലാണ് വളയത്തെകല്ലുനിര തിരഞ്ഞെടുത്തത്.

സെപ്റ്റംമ്പർ പതിനാറിന് പൂജയോടെ ആരംഭിച്ച സിനിമ ഒരു മാസം നീണ്ടു നിൽക്കുന്ന ചിത്രീകരണത്തിന് ഒടുവിൽ പൂർത്തിയാകും.


കല്ലുനിര അങ്ങാടിയുടെ മുഖം മാറ്റാൻ മുപ്പതിൽ അധികം ആർട് വർക്ക് തൊഴിലാളികൾ ജോലി ചെയ്ത് വരികയാണ്. നിലവിൽ കല്ലു നിരയിയിലുള്ളകടകളും ബിൽഡിംഗുകളും മോടി കൂട്ടുന്നതിനൊപ്പം പുതിയ ഷോപ്പുകളും നിർമിച്ചിട്ടുണ്ട്.

Shankaretan was cast in the film; Film shooting festival days at Kallunira

Next TV

Top Stories