---
title: "അരൂരിലെ പീഡനക്കേസ്; പ്രതികളുമായി തെളിവെടുപ്പ് നടത്തി പൊലീസ് "
english_title: "Arur rape case; The police took evidence with the accused"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/69436/arur-rape-case-the-police-took-evidence-with-the-accused"
published_at: "2022-09-20T09:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63293c2c89746_rape.jpg"
keywords: []
---

# അരൂരിലെ പീഡനക്കേസ്; പ്രതികളുമായി തെളിവെടുപ്പ് നടത്തി പൊലീസ് 

> **Lead Summary:** **അരൂർ : **അരൂർ പെരുമുണ്ടശ്ശേരിയിൽ യുവതിയെ പീഡിപ്പിച്ച കേസിൽ പ്രതികളുമായി തെളിവെടുപ്പ് നടത്തി പൊലീസ്. തിങ്കളാഴ്ച രാവിലെ പത്ത് മണിയോടെയാണ് നാദാപുരം സി.ഐ ഇ.വി. ഫായിസ് അലിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്ത് പരിശോധനയും തെളിവെടുപ്പും നടത്തിയത്.

## Article Content

**അരൂർ : **അരൂർ പെരുമുണ്ടശ്ശേരിയിൽ യുവതിയെ പീഡിപ്പിച്ച കേസിൽ പ്രതികളുമായി തെളിവെടുപ്പ് നടത്തി പൊലീസ്. തിങ്കളാഴ്ച രാവിലെ പത്ത് മണിയോടെയാണ് നാദാപുരം സി.ഐ ഇ.വി. ഫായിസ് അലിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്ത് പരിശോധനയും തെളിവെടുപ്പും നടത്തിയത്.

ബന്ധുക്കളുടെ പരാതിയിൽ പെരുമുണ്ടശ്ശേരി കനാൽ പാലത്തിന് സമീപം മന്നുകണ്ടി രാജൻ (55), പിരക്കിൽ മീത്തൽ രതീഷ് (38) എന്നിവരെ ഞായറാഴ്ച രാത്രി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഭർത്താവ് പുറത്തുപോയ സമയത്ത് യുവതിയെ പ്രതി രാജൻ ആഗസ്റ്റിൽ വീട്ടിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് പരാതി.

ഭർത്താവ് വീട്ടിൽ തിരിച്ചെത്തിയപ്പോൾ ഇയാൾ ഓടിരക്ഷപ്പെടുകയായിരുന്നു. ഇതിനിടയിലാണ് കഴിഞ്ഞ വെള്ളിയാഴ്ച സമീപത്തെ കടയിൽ നിൽക്കുന്ന രാജനെ ഇരകൾ തിരിച്ചറിയുന്നതും നാട്ടുകാർക്ക് കാണിച്ചുകൊടുക്കുകയും ചെയ്യുന്നത്.

ആഗസ്റ്റ് ഒമ്പതിന് രാജനും നാല് മാസം മുമ്പ് രതീഷും വീട്ടിൽ അതിക്രമിച്ച് കയറി ലൈംഗികമായി പീഡിപ്പിച്ചതായി ചോദ്യംചെയ്യലിൽ വെളിപ്പെട്ടു. പ്രതികളെ കോടതിയിൽ ഹാജരാക്കി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/69436/arur-rape-case-the-police-took-evidence-with-the-accused)