Sep 20, 2022 03:45 PM

നാദാപുരം : ബസ്റ്റാൻഡിന് മുൻവശത്തെ പ്രധാന ജംഗ്ഷനിൽ അപകടം പതിയിരിക്കുന്നു. കുറ്റ്യാടി- തലശ്ശേരി, കുറ്റ്യാടി- വടകര, വടകര- കുറ്റ്യാടി, വടകര- തലശ്ശേരി ഇങ്ങനെ വ്യത്യസ്ത ഭാഗങ്ങളിലേക്ക് പോകേണ്ടവർക്കാണ് മുന്നറിയിപ്പുകൾ ഇല്ലാതെ ബുദ്ധിമുട്ടുന്നത്.

എല്ലാ ദിവസവും ഇവിടെ ട്രാഫിക് പോലീസ് വേണമെന്നുള്ളതാണ് വാഹന യാത്രക്കാരുടെയും നാട്ടുകാരുടെയും ആവശ്യം. ഇപ്പോൾ തോന്നു പടിയാണ് വാഹനങ്ങൾ ജംഗ്ഷൻ മറികടക്കുന്നത്. ഇത് പലപ്പോഴും അപകടത്തിൽ കലാശിക്കുന്നു.


കാൽനടയാത്രക്കാർ റോഡ് മുറിച്ച് കടക്കുമ്പോൾ വളരെയധികം കഷ്ടപ്പെടുന്നു, പ്രത്യേകിച്ച് പ്രായമായവർ, സ്ത്രീകൾ, കുട്ടികൾ.

കുറ്റ്യാടി പെരിങ്ങത്തൂർ സംസ്ഥാനപാത വീതി കൂട്ടൽ പ്രവർത്തി തുടങ്ങന്നതിനാൽ ഈയൊരു സാഹചര്യത്തിൽ സിഗ്നൽ സംവിധാനം ശാശ്വതമല്ല എന്നതാണ് വ്യാപാരികളുടെയും, വാഹന യാത്രക്കാരുടെയും അഭിപ്രായം.

അതിനാൽ എത്രയും പെട്ടെന്ന് ട്രാഫിക് പോലീസിനെ നാദാപുരം ജംഗ്ഷനിൽ പകൽ സമയമെങ്കിലും നിർത്തണം എന്നതാണ് ആവശ്യം.

lurking danger; There is a strong demand for a traffic system at Nadapuram Junction

Next TV

Top Stories