റോഡ് നവീകരണം; എടച്ചേരിയിൽ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ ഇല്ലാതായി

റോഡ് നവീകരണം; എടച്ചേരിയിൽ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ ഇല്ലാതായി
Sep 20, 2022 04:01 PM | By Anjana Shaji

എടച്ചേരി : റോഡ് വീതി കൂട്ടി നവീകരിച്ചപ്പോൾ പുതിയങ്ങാടിക്കാർക്ക് നഷ്ടമായത് രണ്ട് ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ. എടച്ചേരിക്ക് പുറത്തുനിന്നും വരുന്നവർക്ക് ബസ് കാത്തു നിൽക്കേണ്ടത് എവിടെ എന്നറിയാത്തതിനാൽ കടകളിലൊക്കെ കാര്യം ചോദിച്ചു മനസ്സിലാക്കേണ്ട സ്ഥിതിയാണ് ഇപ്പോഴുള്ളത്.

എടച്ചേരി പുതിയങ്ങാടി താഴെ ആലിശ്ശേരി റോഡ് കവലക്ക് സമീപം എടച്ചേരിയുടെ ആദ്യകാല പഞ്ചായത്ത് പ്രസിഡണ്ടും നാട്ടുമുഖ്യനുമായ തെക്കയിൽ കുഞ്ഞിക്കണ്ണന്റെ ഓർമ്മയ്ക്കായി നിർമ്മിച്ച ബസ് കാത്തിരിപ്പ് കേന്ദ്രവും, മേലെ അങ്ങാടിയിൽ സർവീസ് സഹകരണ ബാങ്കിനോട് ചേർന്നുള്ള ഡിവൈഎഫ്ഐ ബസ് കാത്തിരിപ്പ് കേന്ദ്രവുമാണ് റോഡ് പരിഷ്കരണത്തിന് മുമ്പുണ്ടായിരുന്നത്.

റോഡ് വീതി കൂട്ടി ഒരു ചാല് നിർമ്മിച്ചതോടെയാണ് ഇരു ബസ് കാത്തിരിപ്പ് കേന്ദ്രവും പൊളിച്ചു മാറ്റേണ്ടി വന്നത്. രണ്ടുവർഷമായിട്ടും പകരം സംവിധാനം ഉണ്ടാക്കാൻ അധികൃതർക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല.

വടകരക്കും നാദാപുരം തൊട്ടിൽപാലം ഭാഗത്തേക്കും പോകേണ്ട യാത്രക്കാർ മഴയും വെയിലും കൊണ്ട് കടകളുടെ മുമ്പിലും നടപ്പാതയിലുമായി ബസ് കാത്തുനിന്ന് മുഷിയേണ്ട അവസ്ഥയാണ്.

അവിചാരിതമായി എടച്ചേരിയിൽ പല കാര്യങ്ങൾക്കും വരുന്നവർ ബസ്റ്റോപ്പ് എവിടെയെന്ന് ഓരോ കടക്കാരനോടും ചോദിക്കേണ്ട അവസ്ഥയാണ് ഇപ്പോഴുള്ളത് .ബസ്റ്റോപ്പ് ഇല്ലെങ്കിലും ഒരു ചെറിയ ബോർഡെങ്കിലും സ്ഥാപിച്ചാൽ പലർക്കും ഉപകാരമാകും എന്നും നാട്ടുകാർ പറയുന്നു.

പുതിയ ബസ് കാത്തിരിപ്പ് കേന്ദ്രം നിർമ്മിക്കാൻ അധികാരികൾ വേണ്ട നടപടികൾ കൈക്കൊള്ളണമെന്ന് ബസ് പാസഞ്ചേഴ്സ് അസോസിയേഷനും വിവിധ സംഘടനകളും ആവശ്യപ്പെട്ടു.

road upgrading; Bus waiting centers are no more in Edachery

Next TV

Related Stories
ട്രൂവിഷൻ ന്യൂസ് ഇംപാക്ട്  ;പാതയോരത്ത് ഭൂമിയിൽ വിശ്രമിച്ചിരുന്ന ഇലക്ട്രിക് പോസ്റ്റുകൾ മാറ്റി

Dec 3, 2022 01:38 PM

ട്രൂവിഷൻ ന്യൂസ് ഇംപാക്ട് ;പാതയോരത്ത് ഭൂമിയിൽ വിശ്രമിച്ചിരുന്ന ഇലക്ട്രിക് പോസ്റ്റുകൾ മാറ്റി

ട്രൂവിഷൻ ന്യൂസ് ഇംപാക്ട് ; പാതയോരത്ത് ഭൂമിയിൽ വിശ്രമിച്ചിരുന്ന ഇലക്ട്രിക് പോസ്റ്റുകൾ...

Read More >>
കുട്ടികളുടെ ഹൃസ്വ ചിത്രം; സ്‌പെഷൽ ജൂറി അവാർഡ് ഇസ്മായിൽ വാണിമേൽ ഏറ്റുവാങ്ങി

Nov 24, 2022 10:19 AM

കുട്ടികളുടെ ഹൃസ്വ ചിത്രം; സ്‌പെഷൽ ജൂറി അവാർഡ് ഇസ്മായിൽ വാണിമേൽ ഏറ്റുവാങ്ങി

കുട്ടികളുടെ ഹൃസ്വ ചിത്രം; സ്‌പെഷൽ ജൂറി അവാർഡ് ഇസ്മായിൽ വാണിമേൽ...

Read More >>
ഇനി പിഴ; പൊതു സ്ഥലത്ത് അനധികൃത പരസ്യം വേണ്ട

Nov 7, 2022 04:04 PM

ഇനി പിഴ; പൊതു സ്ഥലത്ത് അനധികൃത പരസ്യം വേണ്ട

ഇനി പിഴ; പൊതു സ്ഥലത്ത് അനധികൃത പരസ്യം...

Read More >>
കളിയിലെ കേമൻ; നാടൻ പന്തുകളിയിൽ യുവാക്കളെ പിന്തള്ളിയ 64കാരൻ നാടിൻ്റെ താരമായി

Nov 3, 2022 12:11 PM

കളിയിലെ കേമൻ; നാടൻ പന്തുകളിയിൽ യുവാക്കളെ പിന്തള്ളിയ 64കാരൻ നാടിൻ്റെ താരമായി

കളിയിലെ കേമൻ; നാടൻ പന്തുകളിയിൽ യുവാക്കളെ പിന്തള്ളിയ 64കാരൻ നാടിൻ്റെ...

Read More >>
സിനിമയും കായിക മേളയും... ട്രാക്കൊരുങ്ങി; മഞ്ഞപ്പള്ളി മൈതാനിയിൽ കായിക പ്രതിഭകൾ മാറ്റുരയ്ക്കുന്നു

Oct 29, 2022 01:54 PM

സിനിമയും കായിക മേളയും... ട്രാക്കൊരുങ്ങി; മഞ്ഞപ്പള്ളി മൈതാനിയിൽ കായിക പ്രതിഭകൾ മാറ്റുരയ്ക്കുന്നു

സിനിമയും കായിക മേളയും... ട്രാക്കൊരുങ്ങി; മഞ്ഞപ്പള്ളി മൈതാനിയിൽ കായിക പ്രതിഭകൾ...

Read More >>
റോഡിൽ ദുരിതം; ചാലപ്പുറം -കോടഞ്ചേരി റോഡ് ഗതാഗത യോഗ്യമാക്കുക - കോൺഗ്രസ്‌

Oct 27, 2022 10:36 AM

റോഡിൽ ദുരിതം; ചാലപ്പുറം -കോടഞ്ചേരി റോഡ് ഗതാഗത യോഗ്യമാക്കുക - കോൺഗ്രസ്‌

റോഡിൽ ദുരിതം; ചാലപ്പുറം -കോടഞ്ചേരി റോഡ് ഗതാഗത യോഗ്യമാക്കുക -...

Read More >>
Top Stories