---
title: "ത്രിദിന സമ്മേളനം; സമസ്ത സമ്മേളനത്തിന്  വെള്ളിയാഴ്ച്ച പാറക്കടവിൽ തുടക്കമാവും"
english_title: "Three-day conference; The entire conference will begin on Friday at Parakkadu"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/69839/three-day-conference-the-entire-conference-will-begin-on-friday-at-parakkadu"
published_at: "2022-09-21T19:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/632b171de747a_press_forum.jpg"
keywords: []
---

# ത്രിദിന സമ്മേളനം; സമസ്ത സമ്മേളനത്തിന്  വെള്ളിയാഴ്ച്ച പാറക്കടവിൽ തുടക്കമാവും

> **Lead Summary:** **നാദാപുരം : **സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ത്രിദിന സമ്മേളനത്തിന് വെള്ളിയാഴ്ച്ച പാറക്കടവിൽ തുടക്കമാകും. മൂന്നുദിവസം നീളുന്ന പരിപാടിയുടെ ഒരുക്കങ്ങൾ പൂർത്തിയായി സ്വാഗതസംഘം ചെയർമാൻ അഹമ്മദ് പുന്നക്കൽ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

## Article Content

**നാദാപുരം : **സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ത്രിദിന സമ്മേളനത്തിന് വെള്ളിയാഴ്ച്ച പാറക്കടവിൽ തുടക്കമാകും. മൂന്നുദിവസം നീളുന്ന പരിപാടിയുടെ ഒരുക്കങ്ങൾ പൂർത്തിയായി സ്വാഗതസംഘം ചെയർമാൻ അഹമ്മദ് പുന്നക്കൽ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

വെള്ളിയാഴ്ച നാലുമണിക്ക് നടക്കുന്ന സമൂഹ സിയാറത്തിന് സയ്യിദ് ഗസ്സാലി നേതൃത്വം നൽകും. 4 30ന് സമസ്ത നിയോജകമണ്ഡലം പ്രസിഡണ്ട് ബഷീർ ഫൈസി ചീക്കോന്ന് പതാക ഉയർത്തും. രാത്രി 7 മണിക്ക് നടക്കുന്ന ദഅവ സദസ്സ് സയ്യിദ് നജ്മുദ്ധീൻ പൂക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യും.

ഷൗക്കത്തലി വെള്ളമുണ്ട പ്രഭാഷണം നടത്തും. ശനിയാഴ്ച രാത്രി ഏഴിന് നടക്കുന്ന ദഅവ സംഗമം സയ്യിദ് എസ് പി എം തങ്ങൾ ഉദ്ഘാടനം ചെയ്യും. ശരീഫ് റഹ്മാനി നാട്ടുകൽ പ്രഭാഷണം നടത്തും. ഞായറാഴ്ച രാവിലെ 9 മണിക്ക് പ്രതിനിധി സമ്മേളനം സയ്യിദ് ടി പി സി തങ്ങൾ ഉദ്ഘാടനം ചെയ്യും.

ബാവ ജി റാണി പ്രഭാഷണം നടത്തും . 11 മണിക്ക് നടക്കുന്ന ആദർശ സമ്മേളനം സയ്യിദ് ഷറഫുദ്ദീൻ ജിഫ്രി ഉദ്ഘാടനം ചെയ്യും. ജസീൽ കമാലി ഫൈസി പ്രഭാഷണം നടത്തും. ഉച്ചതിരിഞ്ഞ് രണ്ടുമണിക്ക് നടക്കുന്ന വിദ്യാർത്ഥി യുവജന സംഗമം പാണക്കാട് സയ്യിദ് ബഷീർ അലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും.

സത്താർ പന്തലൂർ പ്രഭാഷണം നടത്തും. വൈകിട്ട് 4:00 മണിക്ക് നവോത്ഥാന സമ്മേളനം സയ്യിദ് മുബഷിർ ജമലുല്ലൈലി ഉദ്ഘാടനം ചെയ്യും. ഓണം പള്ളി മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നടത്തും. രാത്രി 7 മണിക്ക് നടക്കുന്ന സമാപന സമ്മേളനം സമസ്ത പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യും.

സമസ്ത സെക്രട്ടറി കൊയ്യോട് ഉമർ മുസ്ലിയാർ, അബ്ദുസ്സമദ് പൂക്കോട്ടൂർ, നാസർ ഫൈസി കൂടത്തായി തുടങ്ങിയവർ പ്രഭാഷണം നടത്തും. പണ്ഡിതരും നേതാക്കളും പരിപാടിയിൽ സംബന്ധിക്കും.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/69839/three-day-conference-the-entire-conference-will-begin-on-friday-at-parakkadu)