---
title: "വുജൂദ്: നരിപ്പറ്റ പഞ്ചായത്ത് എം.എസ്.എഫ് പ്രവർത്തക ക്യാംപ് നടത്തി "
english_title: "Wujood: Naripatta panchayat conducted MSF worker camp"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/69846/wujood-naripatta-panchayat-conducted-msf-worker-camp"
published_at: "2022-09-21T20:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/632b254a0c1f0_msf_camp.jpg"
keywords: []
---

# വുജൂദ്: നരിപ്പറ്റ പഞ്ചായത്ത് എം.എസ്.എഫ് പ്രവർത്തക ക്യാംപ് നടത്തി 

> **Lead Summary:** **നാദാപുരം:** നിലപാടുകളിൽ സന്ധിയില്ല, സമരോത്സുകരാവുക എന്ന പ്രമേയത്തിൽ നരിപ്പറ്റ പഞ്ചായത്ത് എം.എസ്.എഫ് കമ്മിറ്റി സംഘടിപ്പിച്ച വുജൂദ് പ്രവർത്തക ക്യാംപ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ് ഉദ്‌ഘാടനം ചെയ്തു.

## Article Content

**നാദാപുരം:** നിലപാടുകളിൽ സന്ധിയില്ല, സമരോത്സുകരാവുക എന്ന പ്രമേയത്തിൽ നരിപ്പറ്റ പഞ്ചായത്ത് എം.എസ്.എഫ് കമ്മിറ്റി സംഘടിപ്പിച്ച വുജൂദ് പ്രവർത്തക ക്യാംപ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ് ഉദ്‌ഘാടനം ചെയ്തു.

പുളിയാവ് മലബാർ കോളജിൽ നടന്ന പരിപാടിയിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിനാൻ മുറിച്ചാണ്ടി അധ്യക്ഷനായി. മുസ്‌ലിം ലീഗ് മണ്ഡലം പ്രസിഡന്റ് സൂപ്പി നരിക്കാട്ടേരി മുഖ്യാതിഥിയായി.

വിവിധ സെഷനുകളിൽ മുസ്‌ലിം ലീഗ് മണ്ഡലം വൈസ് പ്രസിഡന്റ് ബംഗ്ലത്ത് മുഹമ്മദ്, സെക്രട്ടറി എം.പി ജാഫർ എന്നിവർ ക്ലാസെടുത്തു.

എം.എസ്.എഫ് ജില്ലാ വിങ് കൺവീനർ അർഷാദ്, മണ്ഡലം പ്രസിഡന്റ് മുഹ്‌സിൻ വളപ്പിൽ, സെക്രട്ടറി റാഷിഖ്‌ ചങ്ങരംകുളം, മുസ്‌ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് ടി.പി.എം തങ്ങൾ, സെക്രട്ടറി കെ.എം ഹമീദ്, പാലോൽ കുഞ്ഞമ്മദ്, സ്വാഗതസംഘം ചെയർമാൻ സി.പി ഫൈസൽ, പി.കെ റഈസ്, അൻസാർ ഓറിയോൺ, ടി.വി നജീബ്, മുഹമ്മദലി തിനൂർ, അജ്മൽ നരിപ്പറ്റ, സഫ്‌വാൻ തുടങ്ങിയവർ സംസാരിച്ചു. എം.എസ്.എഫ് പഞ്ചായത്ത് സെക്രട്ടറി കെ.എം സ്വാലിഹ് സ്വാഗതവും ട്രഷറർ സാലിം മുള്ളമ്പത്ത് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/69846/wujood-naripatta-panchayat-conducted-msf-worker-camp)