---
title: "ഓർമ്മ പുതുക്കാൻ; കെ പി കുഞ്ഞിരാമൻ രക്തസാക്ഷി ദിനാചരണത്തിന് സ്വാഗതസംഘമായി "
english_title: "to refresh the memory; KP Kunhiraman as welcome party for Martyr's Day celebrations"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/69859/to-refresh-the-memory-kp-kunhiraman-as-welcome-party-for-martyrs-day-celebrations"
published_at: "2022-09-21T22:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/632b45960fff7_kp_3.jpg"
keywords: []
---

# ഓർമ്മ പുതുക്കാൻ; കെ പി കുഞ്ഞിരാമൻ രക്തസാക്ഷി ദിനാചരണത്തിന് സ്വാഗതസംഘമായി 

> **Lead Summary:** **വാണിമേൽ : **പ്രമാണിവർഗ ഗുണ്ടകളാൽ കൊലചെയ്യപ്പെട്ട കെ പി കുഞ്ഞിരാമന്റെ നല്പത്തി ഒൻപതാം രക്തസാക്ഷിത്വ വാർഷിക ദിനാചരണത്തിന് സ്വാഗതസംഘമായി.

## Article Content

**വാണിമേൽ : **പ്രമാണിവർഗ ഗുണ്ടകളാൽ കൊലചെയ്യപ്പെട്ട കെ പി കുഞ്ഞിരാമന്റെ നല്പത്തി ഒൻപതാം രക്തസാക്ഷിത്വ വാർഷിക ദിനാചരണത്തിന് സ്വാഗതസംഘമായി.

സ്വാഗത സംഘം രൂപികരണം ടി പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്തു .ടി പി കുമാരൻ സംസരിച്ചു. എൻ പി വാസു അധ്യക്ഷത വഹിച്ചു. എം കെ ബാലൻ സ്വാഗതം പറഞ്ഞു.

ഭാരവാഹികൾ: ടി പ്രദീപ്കുമാർ ,(സെക്രട്ടറി) കെ പി രാജീവൻ, ടി പി കുമാരൻ ജോ. സെക്രട്ടറി, എൻ പി വാസു (പ്രസിഡൻറ്) , കെ എൻ. നാണു, കെ ടി ബാബു വൈസ്, എം കെ ബാലൻ (ഖജാൻജി) എന്നിവർ ഭാരവാഹികളായി501 അഗ സ്വാഗതസംഘം രൂപീകരിച്ചു.

29ന് വൈകുന്നേരം പന്തംകൊളുത്തി പ്രകടനം, മുപ്പതിന് കാലത്ത് പ്രഭാതഭേരി പതാക ഉയർത്തൽ, കാലത്ത് 10 മണിക്ക് സ്മൃദ്ധി മണ്ഡപത്തിൽ പുഷ്പാർച്ചനയും പതാക ഉയർത്തലും, വൈകുന്നേരം പ്രകടനവും പൊതുസമ്മേളനവും നടക്കും. സംസ്ഥാന ജില്ലാ നേതാക്കൾ പങ്കെടുക്കും.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/69859/to-refresh-the-memory-kp-kunhiraman-as-welcome-party-for-martyrs-day-celebrations)