---
title: "അൽഷിമേഴ്സ് ദിനത്തോട് അനുബന്ധിച്ച് വടകര സഹകരണ ആശുപത്രിയിൽ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു"
english_title: "An awareness program was organized at Vadakara Cooperative Hospital in conjunction with Alzheimer's Day"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/69863/an-awareness-program-was-organized-at-vadakara-cooperative-hospital-in-conjunction-with-alzheimers-day"
published_at: "2022-09-21T22:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/632b4926cf36e_Untitled-1.jpg"
keywords: []
---

# അൽഷിമേഴ്സ് ദിനത്തോട് അനുബന്ധിച്ച് വടകര സഹകരണ ആശുപത്രിയിൽ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു

> **Lead Summary:** **വടകര : **'ഓർമ്മകൾ കാലം മായ്ച്ചു കളഞ്ഞ വരെ നമുക്ക് ചേർത്തു പിടിക്കാം'എന്ന സന്ദേശവുമായി സെപ്റ്റംബർ 21 ലോക അൽഷിമേഴ്സ് ദിനത്തോട് അനുബന്ധിച്ച് വടകര സഹകരണ ആശുപത്രി, ഡിപ്പാർട്ട്മെൻറ് ഓഫ് ന്യൂറോ സയൻസസിൻറ നേതൃത്വത്തിൽ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു.

## Article Content

**വടകര : **'ഓർമ്മകൾ കാലം മായ്ച്ചു കളഞ്ഞ വരെ നമുക്ക് ചേർത്തു പിടിക്കാം'എന്ന സന്ദേശവുമായി സെപ്റ്റംബർ 21 ലോക അൽഷിമേഴ്സ് ദിനത്തോട് അനുബന്ധിച്ച് വടകര സഹകരണ ആശുപത്രി, ഡിപ്പാർട്ട്മെൻറ് ഓഫ് ന്യൂറോ സയൻസസിൻറ നേതൃത്വത്തിൽ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു.

അൽഷിമേഴ്സ് അഥവാ മറവിരോഗം സാധാരണയായി പ്രായമായവരിൽ ആണ് കൂടുതലായും കണ്ടുവരുന്നത് ഇതിന് ഫലപ്രദമായ ചികിത്സകൾ ഒന്നും ഇതുവരെ കണ്ടെത്തിയിട്ടില്ല. ആരുടെയും ഓർമ്മകളെ ഈ രോഗം മായ്ച്ചു കളഞ്ഞേക്കാം..

സ്നേഹപൂർണ്ണമായ പെരുമാറ്റവും, വൈദ്യ പരിചരണവും കൊണ്ട് ഒരു പരിധി വരെ ഇതിൻറെ തീവ്രതയെ ചെറുത്തുനിർത്താം ഈ രോഗത്തിൻറെ തീവ്രാവസ്ഥയിൽ, താനാരാണെന്ന് പോലും തിരിച്ചറിയാൻ കഴിയാതെ പോകുന്നു എന്നുള്ളതാണ് ഇതിൻറെ ഏറ്റവും ഭയാനകമായ അവസ്ഥ. കുടുംബം മാത്രമല്ല പൊതുസമൂഹവും ഇവരെ ചേർത്തുനിർത്തേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ഈ ദിനാചരണം വിരൽ ചൂണ്ടുന്നത്.

സീനിയർ ന്യൂറോളജിസ്റ്റും ,അസിസ്റ്റൻറ് പ്രൊഫസറുമായ ഡോ. കെ.സി. മോഹൻകുമാർ, പ്രശസ്ത ന്യൂറോസർജൻ ഡോ. വൈ. കരുണപ്രിയ ,പ്രമുഖ ന്യൂറോളജിസ്റ്റ് ഡോക്ടർ പി എസ് .പ്രഷോഭ് എന്നിവർ വടകര സഹകരണ ആശുപത്രി ഡിപ്പാർട്ട്മെൻറ് ഓഫ് ന്യൂറോ സയൻസസിന് നേതൃത്വം നൽകുന്നു .

ആശുപത്രി സെക്രട്ടറി പി കെ നിയാസിന്റെ അധ്യക്ഷതയിൽ നടന്ന ബോധവൽക്കരണ ക്ലാസിന് മെഡിക്കൽ സൂപ്രണ്ട് ഡോ.കെ.സി. മോഹൻകുമാർ , ന്യൂറോ സർജൻ ഡോ. Y. കരുണ പ്രിയ, ന്യൂറോ ഫിസിഷ്യൻ അസിസ്റ്റൻറ് അശ്വതി എന്നിവർ നേതൃത്വം നൽകി.

സഹകരണ ആശുപത്രി പ്രസിഡണ്ട് ആർ. ഗോപാലൻ, ഡോക്ടർ ഡെൽസൺ എന്നിവർ സംസാരിച്ചു. അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഷംനേഷ് കെ പി. സ്വാഗതവും, മാർക്കറ്റിംഗ് മാനേജർ ടി.സുനിൽ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/69863/an-awareness-program-was-organized-at-vadakara-cooperative-hospital-in-conjunction-with-alzheimers-day)