---
title: "എസ്.വൈ.എസ്. കരിയർ സ്പാർക്ക് സംഘടിപ്പിച്ചു"
english_title: "S.Y.S. Organized by Career Spark"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/7007/sys-organized-by-career-spark"
published_at: "2021-10-24T20:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/617579f99986f_s Y s.jpg"
keywords: []
---

# എസ്.വൈ.എസ്. കരിയർ സ്പാർക്ക് സംഘടിപ്പിച്ചു

> **Lead Summary:** **നദാപുരം**: വിദ്യാർത്ഥികളിൽ ഗവൺമെൻറ് തലങ്ങളിലെ ഒഴിവുകൾ പരിചയപ്പെടുത്തുന്നതിനും പരിശീലനം നടത്തുന്നതിനും വേണ്ടി എസ് വൈ എസ് നാദാപുരം സോൺ സാംസ്കാരിക സമിതി കരിയർ ഓറിയൻ്റേഷൻ പോഗ്രാം കരിയർ സ്പാർക്ക് സംഘടിപ്പിച്ചു.

## Article Content

**നദാപുരം**: വിദ്യാർത്ഥികളിൽ ഗവൺമെൻറ് തലങ്ങളിലെ ഒഴിവുകൾ പരിചയപ്പെടുത്തുന്നതിനും പരിശീലനം നടത്തുന്നതിനും വേണ്ടി എസ് വൈ എസ് നാദാപുരം സോൺ സാംസ്കാരിക സമിതി കരിയർ ഓറിയൻ്റേഷൻ പോഗ്രാം കരിയർ സ്പാർക്ക് സംഘടിപ്പിച്ചു.

നാദാപുരം ദാറുൽ ഹുദയിൽ നടന്ന പരിപാടി എസ്‌.വൈ.എസ് ജില്ലാ സെക്രട്ടറി സി കെ റാഷിദ് ബുഖാരി ഉദ്ഘാടനം ചെയ്തു .വെഫി ട്രെയിനർ അബ്ദുസ്സമദ് മാസ്റ്റർ യൂണിവേഴ്സിറ്റി ക്ലാസിന് നേതൃത്വംനൽകി.

നിസാർ ഫാളിലി താനക്കോട്ടൂർ, ഇസ്മായിൽ മിസ്ബാഹി ചെറുമോത്ത്, മുഹമ്മദ് മാസ്റ്റർ പേരോട്, അസൈനാർ മദനി പുതുക്കയം, റിയാസ് ടി കെ, മൂസക്കുട്ടി മാസ്റ്റർ വാണിമേൽ, അബ്ദുസ്സലാം കുമ്മോളി എന്നിവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/7007/sys-organized-by-career-spark)