---
title: "മഞ്ഞപ്പള്ളി നാടിന് തന്നെ; ഭൂമാഫിയക്കെതിരെ 28ന് ബഹുജന കൂട്ടായ്മ "
english_title: "Manjapalli is for the country itself; Mass gathering against land mafia on 28th"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/70370/manjapalli-is-for-the-country-itself-mass-gathering-against-land-mafia-on-28th"
published_at: "2022-09-24T08:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/632e790d51435_manjappallimayidanam3.jpg"
keywords: []
---

# മഞ്ഞപ്പള്ളി നാടിന് തന്നെ; ഭൂമാഫിയക്കെതിരെ 28ന് ബഹുജന കൂട്ടായ്മ 

> **Lead Summary:** **നാദാപുരം : **മഞ്ഞപ്പള്ളി പൊതുകളിസ്ഥലം തട്ടിയെടുക്കാനുള്ള ഭൂമാഫിയകളുടെയും, സ്വകാര്യവ്യക്തികളുടെയും നീക്കത്തിനെതിരെ മഞ്ഞപ്പള്ളി പൊതു കളിസ്ഥല സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ബഹുജന കൂട്ടായ്മ സംഘടിപ്പിക്കുന്നു

## Article Content

**നാദാപുരം : **മഞ്ഞപ്പള്ളി പൊതുകളിസ്ഥലം തട്ടിയെടുക്കാനുള്ള ഭൂമാഫിയകളുടെയും, സ്വകാര്യവ്യക്തികളുടെയും നീക്കത്തിനെതിരെ മഞ്ഞപ്പള്ളി പൊതു കളിസ്ഥല സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ബഹുജന കൂട്ടായ്മ സംഘടിപ്പിക്കുന്നു

. 28 ന് ബുധനാഴ്ച വൈകുന്നേരം 4 മണിക്ക് മഞ്ഞപ്പള്ളി മൈതാനത്താണ് ബഹുജന കൂട്ടായ്മ സംഘടിപ്പിച്ചിരിക്കുന്നത്. ഇ കെ വിജയൻ എം എൽ എ പരിപാടി ഉദ്ഘാടനം ചെയ്യും. ജനപ്രതിനിധികൾ, രാഷ്ട്രീയ,സാമൂഹിക നേതാക്കന്മാർ എന്നിവർ പങ്കെടുക്കും.

മൂന്നര ഏക്കറോളം വരുന്ന ഭൂമി ഭൂപരിഷ്ക്കരണ നിയമം നിലവിൽ വന്നതോടെ പൊതു ജനങ്ങളാണ് വരുന്നത്. ഭൂമിയുടെ പകുതി ഭാഗം കാട് മൂടിയും മറു ഭാഗം പൊതു കളിസ്ഥലവുമാണ്.

ചില റവന്യൂ ഉദ്യോഗസ്ഥറെ സ്വാധീനിച്ച് കോടികൾ വിലവരുന്ന ഭൂമി സ്വന്തമാക്കാൻ ഭൂമാഫിയയും ചില സ്വകാര്യ വ്യക്തികളും ശ്രമം ആരംഭിച്ചിട്ടുണ്ട്. രാജവാഴ്ച്ച കാലത്ത് ഭൂരഹിതർ മരിച്ചപ്പോൾ സംസ്ക്കരിച്ച ഭൂമിയാണ് ഇതെന്ന് പഴമക്കാർ സാക്ഷ്യപ്പെടുത്തുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/70370/manjapalli-is-for-the-country-itself-mass-gathering-against-land-mafia-on-28th)