---
title: "കാൽപന്തിൽ അഭിമാനം; ജില്ലാ സീനിയർ ടീമിനെ തുളസി എസ്. വർമ നയിക്കും "
english_title: "Pride in football; The district senior team was led by Tulsi S. Verma will lead"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/7039/pride-in-football-the-district-senior-team-was-led-by-tulsi-s-verma-will-lead"
published_at: "2021-10-25T08:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61761c46360dc_football.jpg"
keywords: []
---

# കാൽപന്തിൽ അഭിമാനം; ജില്ലാ സീനിയർ ടീമിനെ തുളസി എസ്. വർമ നയിക്കും 

> **Lead Summary:** **പുറമേരി : ** എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ നാളെ കോഴിക്കോട് ടീം കാസർകോടിനെ നേരിടുമ്പോൾ ഇങ്ങ് കടത്തനാട്ടിൽ അഭിമാന മുഹൂർത്തം.കൊച്ചിയിൽ നടക്കുന്ന കേരള സ്റ്റേറ്റ് അന്തർജില്ലാ ചാമ്പ്യൻഷിപ്പിൽ കോഴിക്കോട് ജില്ലാ ടീമിൻ്റെ നെറുകയിൽ കടത്തനാടിൻ്റെ താരങ്ങൾ.

## Article Content

**പുറമേരി : ** എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ നാളെ കോഴിക്കോട് ടീം കാസർകോടിനെ നേരിടുമ്പോൾ ഇങ്ങ് കടത്തനാട്ടിൽ അഭിമാന മുഹൂർത്തം.കൊച്ചിയിൽ നടക്കുന്ന കേരള സ്റ്റേറ്റ് അന്തർജില്ലാ ചാമ്പ്യൻഷിപ്പിൽ കോഴിക്കോട് ജില്ലാ ടീമിൻ്റെ നെറുകയിൽ കടത്തനാടിൻ്റെ താരങ്ങൾ.

നാടിന് അഭിമാനമായി മാറിയിരിക്കുകയാണ് കടത്തനാട് രാജ ഫുട്ബോൾ അക്കാദമിയിലെ താരങ്ങൾ. കോഴിക്കോട് ജില്ലാ സീനിയർ വനിതാടീമിന്റെ ക്യാപ്റ്റനായി പുറമേരി കടത്തനാട് രാജ ഫുട്ബോൾ അക്കാദമി താരം തുളസി എസ്. വർമയെ തിരഞ്ഞെടുത്തു.

അക്കാദമി താരങ്ങളായ അശ്വതി എസ്. വർമ, ദ്യശ്യ കൃഷ്ണൻ, ആര്യ കൃഷ്ണൻ എന്നിവരും ടീമിലേക്ക് സെലക്‌ഷൻ നേടി. കോഴിക്കോട് ജില്ലാ ടീം അസിസ്റ്റന്റ് കോച്ചായി കടത്തനാട് രാജ കോച്ച് എം.കെ. പ്രദീപിനെയും തിരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/7039/pride-in-football-the-district-senior-team-was-led-by-tulsi-s-verma-will-lead)