---
title: "വിശദീകരണം; മഹല്ല് കമ്മിറ്റി തെരഞ്ഞെടുപ്പ്  വാക്കേറ്റം ഉണ്ടായില്ലെന്ന് ഭാരവാഹികൾ "
english_title: "The Mahal committee officials said that there was no election walkout"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/7043/the-mahal-committee-officials-said-that-there-was-no-election-walkout"
published_at: "2021-10-25T09:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/617629ac9ab0a_vanimel juma masjid.jpg"
keywords: []
---

# വിശദീകരണം; മഹല്ല് കമ്മിറ്റി തെരഞ്ഞെടുപ്പ്  വാക്കേറ്റം ഉണ്ടായില്ലെന്ന് ഭാരവാഹികൾ 

> **Lead Summary:** **വാണിമേൽ : **ജുമുഅത്ത് പള്ളി മഹല്ല് കമ്മിറ്റി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വാക്കേറ്റം ഉണ്ടായില്ലെന്ന് ഭാരവാഹികൾ പറഞ്ഞു. നേരത്തെ തെരഞ്ഞെടുക്കപ്പെട്ട 21 അംഗ ഭരണ സമിതിയിൽ നിന്ന് ഭാരവാഹികളെ തെരഞ്ഞെടുത്ത പ്രക്രീയയാണ് നടന്നത്.

## Article Content

**വാണിമേൽ : **ജുമുഅത്ത് പള്ളി മഹല്ല് കമ്മിറ്റി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വാക്കേറ്റം ഉണ്ടായില്ലെന്ന് ഭാരവാഹികൾ പറഞ്ഞു. നേരത്തെ തെരഞ്ഞെടുക്കപ്പെട്ട 21 അംഗ ഭരണ സമിതിയിൽ നിന്ന് ഭാരവാഹികളെ തെരഞ്ഞെടുത്ത പ്രക്രീയയാണ് നടന്നത്.

എന്നാൽ ഓൺ ലൈൻ മാധ്യമങ്ങളിലും സോഷ്യൽ മീഡിയകളിലും വന്ന വാർത്തകളിൽ വാക്ക് തർക്കം ഉണ്ടായി എന്നത് അടിസ്ഥാന രഹിതമാണെന് ഭാരവാഹികൾ പറഞ്ഞു.

തികച്ചും ശാന്തമായി ജനാധിപത്യ രീതിയിൽ നടന്ന തെരഞ്ഞെടുപ്പിൽ ഒരു വാക്കേറ്റം ഉണ്ടായെന്നും മറ്റുമുള്ള പ്രചാരണത്തിൽ കഴമ്പില്ലെന്നും പുതുതായി തെരഞ്ഞെടുക്കപ്പെട്ട വർക്കിങ് പ്രസിഡണ്ട് സി വി അമ്മദ് ഹാജി, ജനറൽ സെക്രട്ടറി എൻ കെ ആലിഹസൻ ഹാജി എന്നിവർ വാർത്താ കുറിപ്പിൽ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/7043/the-mahal-committee-officials-said-that-there-was-no-election-walkout)