പുറമേരി : തൊഴിൽ ദിനം വെട്ടി കുറച്ച് തൊഴിലിന് തുരങ്കം വെക്കരുത് അധികാരികൾക്ക് മുന്നറിയിപ്പായി തൊഴിലുറപ്പ് തൊഴിലാളികളുടെ പ്രതിഷേധ സംഗമം.
കേരള പഞ്ചായത്ത് പ്രസിഡണ്ട്സ് അസോസിയേഷൻ നിർദ്ദേശപ്രകാരമാണ് തൊഴിലാളികൾ സമരം നടത്തിയത്. പുറമേരി ഗ്രാമപഞ്ചായത്ത് ഓഫീസിനു മുന്നിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു.
പുറമേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അഡ്വ: വി.കെ ജ്യോതിലക്ഷ്മി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വൈസ് പ്രസിഡണ്ട് സി എം വിജയൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.
വാർഡ് മെമ്പർമാരായ ഷിജിൻ സി.കെ, രവി കൂടത്താംകണ്ടി, ഗീത എം എം, സീന ടി പി, ബാബു കെ കെ എന്നിവർ സംസാരിച്ചു. പരിപാടിയിൽ മുഴുവൻ തൊഴിലുറപ്പ് തൊഴിലാളികളും ഒപ്പിട്ട മെമ്മോറാണ്ടം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടിന് കൈമാറി.
പ്രതിഷേധ സൂചകമായി അവതരിപ്പിച്ച പ്രമേയം ഇ- മെമ്മോറോണ്ടത്തോടുകൂടി കൂടി കേന്ദ്രസർക്കാരിന് അയച്ചുകൊടുക്കുന്നതിന് സമരം ആഹ്വാനം ചെയ്തു. ഗ്രാമപഞ്ചായത്തിലെ നൂറുകണക്കിന് തൊഴിലുറപ്പ് തൊഴിലാളികളും പരിപാടിയിൽ പങ്കെടുത്തു.
Don't undermine employment; As a warning, the protest meeting of guaranteed workers