---
title: "സമസ്ത സമ്മേളനം നാളെ പാറക്കടവിൽ സമാപിക്കും"
english_title: "The entire conference will conclude at Parakkad tomorrow"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/70552/the-entire-conference-will-conclude-at-parakkad-tomorrow"
published_at: "2022-09-24T22:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/632f351b57712_SAMASTHA_SAMMELANAM.jpg"
keywords: []
---

# സമസ്ത സമ്മേളനം നാളെ പാറക്കടവിൽ സമാപിക്കും

> **Lead Summary:** **നാദാപുരം:** മൂന്ന് ദിവസങ്ങളിലായി പാറക്കടവിൽ നടക്കുന്ന സമസ്ത സമ്മേളനം ഞായറാഴ്ച്ച സമാപിക്കും. രാത്രി 7ന് നടക്കുന്ന സമാപന സമ്മേളനം സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യും.

## Article Content

**നാദാപുരം:** മൂന്ന് ദിവസങ്ങളിലായി പാറക്കടവിൽ നടക്കുന്ന സമസ്ത സമ്മേളനം ഞായറാഴ്ച്ച സമാപിക്കും. രാത്രി 7ന് നടക്കുന്ന സമാപന സമ്മേളനം സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യും.

സെക്രട്ടറി കൊയ്യോട് ഉമർ മുസ്ലിയാർ, ജില്ലാ പ്രസിഡന്റ് എ.വി അബ്ദുറഹിമാൻ മുസ്ലിയാർ, അബ്ദുസ്സമദ് പൂക്കോട്ടൂർ, നാസർ ഫൈസി കൂടത്തായി തുടങ്ങിയവർ പ്രഭാഷണം നടത്തും. ഞായറാഴ്ച്ച കാലത്ത് 9ന് നടക്കുന്ന പ്രതിനിധി സമ്മേളനം സയ്യിദ് ടി.പി.സി തങ്ങൾ ഉദ്ഘാടനം ചെയ്യും.

ബാവ ജിറാനി പ്രഭാഷണം നടത്തും. 11ന് ആദർശ സമ്മേളനം സയ്യിദ് ഷറഫുദ്ദീൻ ജിഫ്രി ഉദ്ഘാടനം ചെയ്യും. ജസീൽ കമാലി ഫൈസി പ്രഭാഷണം നടത്തും. ഉച്ചതിരിഞ്ഞ് 2ന് നടക്കുന്ന വിദ്യാർത്ഥി യുവജന സംഗമം പാണക്കാട് സയ്യിദ് ബഷീർ അലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും.

സത്താർ പന്തലൂർ പ്രഭാഷണം നടത്തും. വൈകിട്ട് 4ന് നവോത്ഥാന സമ്മേളനം സയ്യിദ് മുബഷിർ തങ്ങൾ ജമലുല്ലൈലി ഉദ്ഘാടനം ചെയ്യും. ഓണംപള്ളി മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നടത്തും. സമ്മേളനത്തിന്റെ രണ്ടാം ദിവസമായ ഇന്ന് നടന്ന പണ്ഡിത സംഗമം അഹമ്മദ് പുന്നക്കൽ ഉദ്ഘാടനം ചെയ്തു.

കൊത്തിക്കുടി ഹസ്സൻ മുസ്‌ലിയാർ അധ്യക്ഷനായി. സയ്യിദ് സഈദ് ഗസ്സാലി, വരയിൽ കുഞ്ഞബ്ദുല്ല മുസ്ലിയാർ, സി അബ്ദുൽ ഹമീദ് ദാരിമി, ഇസ്മായിൽ വാഫി സംസാരിച്ചു. ദഅ് വാ സദസ്സ് എസ്.പി.എം തങ്ങൾ ഉദ്ഘാടനം ചെയ്തു. യു.കെ അമ്മദ് ഹാജി അധ്യക്ഷനായി.

ശരീഫ് റഹ് മാനി നാട്ടുകൽ പ്രഭാഷണം നടത്തി. പി.പി അഷ്റഫ് മൗലവി ചേലക്കാട് ഉസ്താദ് അനുസ്മരണം നടത്തി. ബി.പി മൂസ്സ, പി അബ്ദുൽ അസീസ് ഫൈസി, മാട്ടാമ്മൽ മൂസ്സ, റഷീദ് ദാരിമി വാളാട്, അജ്മൽ പി.കെ, വി.പി റഫീഖ് സംസാരിച്ചു. 

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/70552/the-entire-conference-will-conclude-at-parakkad-tomorrow)