Sep 25, 2022 10:51 AM

നാദാപുരം : ചിത്രങ്ങളിലൂടെയും ശില്പങ്ങളിലൂടെയും ചരിത്ര നായകരെ അടയാളപ്പെടുത്തുകയാണ് ഈ കലാകാരൻ. തേജസിനൊട്ടും കുറവില്ലത്ത ജീവസുറ്റ അബ്ദുൾ കലാമിൻ്റെ അർദ്ധ കായക പ്രതിമ ഇവിടെ പിറക്കുകയായി.

വീണ്ടും കലാലയ മുറ്റത്ത് ചരിത്രത്തിൻ്റെ നാഴിക കല്ലായി സത്യൻ നീലിമയുടെ കലാശില്പം ഉയരുന്നു. പേരാമ്പ്ര ഹയർ സെക്കന്ററി സ്കൂളിന്റെ അങ്കണത്തിലാണ് പൂർവ്വ വിദ്യാർത്ഥികളുടെ സ്മാരക ശിലയായി വാണിമേൽ സ്വദേശിയായ സത്യൻ നീലിമയുടെ നേതൃത്വത്തിൽ ശില്പം നിർമ്മിക്കുന്നത്.

ചരിത്രത്താളുകളിൽ തങ്ങളെ അടയാളപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ 1992 എസ് എസ് എൽ സി ബാച്ച് വിദ്യാർത്ഥികളുടെ കൂട്ടായ്മയാണ് മുൻ രാഷട്രപതി അബ്ദുൾ കലാമിൻ്റെ ശില്പം സ്ഥാപിക്കുന്നത് .

ഒരു സഹപാഠി ബന്ധത്തിലുപരി പ്രിയപ്പെട്ട കൂട്ടുകാരുടെ സുഖത്തിലും ദു:ഖത്തിലും പരമാവധി എത്തിച്ചേരാൻ ഇതിനകം ഈ കൂട്ടായ്മക്ക് സാധിച്ചിട്ടുണ്ട് .ഏതാണ്ട് 30 വർഷങ്ങൾക്ക് മുമ്പ് വിദ്യാലത്തിന്റെ പടിയിറങ്ങിപ്പോയ വിദ്യാർത്ഥികൾ അഞ്ച് വർഷത്തിനിപ്പുറം വീണ്ടും ഒത്തുചേരുകയാണ്.


ഒക്ടോബർ 5 ന് ഡോ: എ.പി.ജെ.അബ്ദുൾ കലാമിന്റെ അർദ്ധ കായ പ്രതിമ പേരാമ്പയുടെ എം എൽ എ ടി.പി.രാമകൃഷ്ണൻ്റെ സാന്നിധ്യത്തിൽ കേരളക്കരയുടെ പ്രിയ സംവിധായകനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ രഞ്ജിത്ത് അനാഛാദനം ചെയ്യും.

വിശ്വ കവിയും ഇന്ത്യൻ സ്വാതന്ത്രസമര പോരാളിയുമായ രബീന്ദ്രനാഥ ടാഗോറിൻ്റെ ശില്പം പണിത് സത്യൻ നീലിമ ഇതിനകം ശ്രദ്ധേയമായിരുന്നു. മൊകേരി ഗവ.കോളേജിലെ 96 ബാച്ച് വിദ്യാർത്ഥികൾ കോളേജ് ക്യാമ്പസിൽ നിർമ്മിച്ച ടാഗോർ സ്ക്വയറിൽ ഈ പ്രതിമ കെ.പി കുഞ്ഞമ്മദ് കുട്ടി എംഎൽഎ അനാഛാദനം ചെയ്തിരുന്നു.

മഹാത്മാഗാന്ധിയുടെ ഇരുന്നൂറോളം ഛായ ചിത്രങ്ങൾ സത്യൻ നിലിമ വരച്ച് കേരളത്തിൻെറ വിവിധ ഭാഗങ്ങളിലുള്ള വിദ്യാലയങ്ങളിലും സർക്കാർ ഓഫീസുകളിലും ഇതിനകം സ്ഥാപിച്ചിട്ടുണ്ട്. ഉമ്മത്തൂർ ഹയർ സെക്കണ്ടറി സ്കൂൾ ചിത്രകലാ അധ്യാപകനാണ് ഈ അതുല്യ പ്രതിഭ.

A living art; Sathyan Neelima's sculpture in the college yard again

Next TV

Top Stories