Sep 26, 2022 07:00 PM

തൂണേരി : മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്ന പ്രശ്നങ്ങൾ കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ട് വരുന്നതിനു വേണ്ടി, കേരള ഗ്രാമ പഞ്ചായത്ത്‌ അസോസിയേഷന്റെ നേതൃതത്തിൽ നടക്കുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി തൂണേരി ഗ്രാമപഞ്ചായത്ത് ഭരണസമിതി പ്രമേയം പാസാക്കുന്നതിന് മുന്നോടിയായി ജനപ്രതിനിധികളുടെ നേതൃത്വത്തിൽ തൂണേരി പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികളുടെ ഒപ്പുശേഖരിച്ചുകൊണ്ടുള്ള പ്രതിഷേധ കൂട്ടായ്മ വാർഡ് തലത്തിൽ നടത്തി.

പ്രതിഷേധ കൂട്ടായ്മ പഞ്ചായത്ത്‌ തല ഉദ്ഘാടനം പ്രസിഡന്റ് പി ഷാഹിന നിർവഹിച്ചു.

protest group; Signatures of guaranteed workers were sent in Thuneri

Next TV

Top Stories