Sep 28, 2022 10:56 AM

നാദാപുരം : എം ഇ ടി കോളേജിൽ വീണ്ടും റാഗിംഗ്. വിദ്യാർത്ഥിയുടെ പല്ലടിച്ച് കൊഴിച്ചു. കോളേജിൽ റാഗിംങ്ങിന്റെ പേരിൽ വിദ്യാർത്ഥിക്ക് ക്രൂര മർദനവും.

ഒന്നാം വർഷ ബിക്കോം വിദ്യാർത്ഥി നാദാപുരം പുളിക്കൂൽ സ്വദേശി ഞാറ്റുവത്ത് അബൂബക്കറിന്റെ മകൻ മുഹമ്മദ് സഹലിനാണ് മർദനമേറ്റത് .

പതിനഞ്ചോളം വരുന്ന രണ്ടാം വർഷ വിദ്യാർത്ഥികളാണ് സഹലിനെ ക്രൂരമായി മർദ്ദിച്ചതെന്ന് പരാതിയിൽ പറയുന്നു. ഇടിയുടെ ആഘാതത്തിൽ മുൻവശത്തെ പല്ല് തകർന്ന നിലയിൽ സഹലിനെ നാദാപുരം ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു .

അക്രമികൾക്കെതിരെ കർശന നടപടിയെടുക്കുമെന്ന് പോലീസും കോളേജ് അധികൃതരും വ്യക്തമാക്കി. ആക്രമികളിലൊരാൾ ക്രിമിനൽ പാശ്ചാത്തലമുള്ളതായും സംശയിക്കുന്നു. ഏറെ നേരം രക്തം വാർന്ന കുട്ടിയെ വൈകിയാണ് ആശുപത്രിയിലെത്തിച്ചതെന്ന ആക്ഷേപവും ഉയരുന്നുണ്ട്.

സമാന രീതിയിലുള്ള റാഗിങ്ങ് എം ഇ ടി കോളേജിൽ ഇതിനു മുമ്പും ഉണ്ടായതായി നാട്ടുകാരും ആരോപിക്കുന്നു.അടുത്തകാലത്തായി റാഗിങ്ങിന് ഇരയായി എംഇ ടി യിൽ വിദ്യാർത്ഥികളുടെ കേൾവി ശക്തി തകരാറായിട്ടുണ്ട്.

Raging again; A student's tooth fell out at MET College

Next TV

Top Stories