Sep 28, 2022 01:56 PM

വളയം : എനിക്ക് അവകാശമില്ലെങ്കിൽ എന്തിന് അവർ ഒത്തുതീർപ്പിന് വരുന്നു? അവർ മുപ്പത് വർഷത്തെ കുടിക്കട സർട്ടിഫിക്കറ്റാണ് ഉണ്ടാക്കിയതെങ്കിൽ, എൻ്റെ കൈയ്യിൽ നൂറു വർഷത്തെ അസ്സൽ രേഖയുണ്ട്, എൻ്റെ ഉമ്മാമയ്ക്ക് ആയഞ്ചേരി കോവിലകത്തിൻ്റെ അവകാശികൾ ചാർത്ത് നൽകിയ ഭൂമിക്ക് ഒന്നാന്തരം രേഖ കൈയ്യിലുണ്ട്, രേഖകളില്ലാതെ കോടതി ഞങ്ങൾക്ക് അനുകൂലമായി വിധിക്കുമോ? മഞ്ഞപ്പള്ളി മൈതാനം ഭൂമി വിവാദം ശക്തമാകുന്നതിനിടയിൽ ബീംബുള്ള കണ്ടി മൂസ ഹാജി ട്രൂ വിഷൻ ന്യൂസിനോട് പ്രതികരിച്ചു.


ഭൂമിക്ക് നികുതിയടച്ച് അവകാശം ഉന്നയിക്കുന്ന ആയഞ്ചേരി കോവിലകത്തെ പിൻമുറക്കാർക്കും കുടിക്കട രേഖകളുമായി രംഗത്തു വന്ന തയ്യിൽ- പുനത്തിൽ കുടുംബത്തെയും വെല്ലുവിളിച്ചാണ് എൻപതുകാരനായ മൂസ ഹാജി രംഗത്ത് വന്നത്.


മഞ്ഞപ്പള്ളി മൈതാനം ആരും കൈവശം വെക്കാത പൊതു ഭൂമിയാണെന്ന് സർക്കാറിനെ ബോധ്യപ്പെട്ടുത്താൻ ഇ.കെ വിജയൻ എം എൽ എ യുടെയും ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി പ്രദീഷിൻ്റെയും ഭൂമി സംരക്ഷണ സമിതിയുടെയും നേതൃത്വത്തിൽ ഇന്ന് വൈകിട്ട് ബഹുജന കൺവെൻഷൻ നടക്കാതിരിക്കെയാണ് മൂസഹാജിയുടെ പ്രതികരണം .


മഞ്ഞപ്പള്ളി മൈതാനത്തിൻ്റെ ഒരു ഭാഗത്തുള്ള പൂവുള്ളതിൽ പറമ്പിൻ്റെ ഉടമകളാണ് തയ്യിൽ കുടുംബം . എന്നാൽ മഞ്ഞപ്പള്ളി മൈതാനത്തിൻ്റെ മൂന്ന് ഭാഗവും തൻ്റെ ഉമ്മയുടെ ഉമ്മ കടയങ്കോട്ട് കുഞ്ഞബ്ബിയുടെതായി തങ്ങളുടെ ഉടമസ്ഥതയിലായിലാണെന്നും മൂസ ഹാജി പറഞ്ഞു.


എല്ലാ രേഖകളും കോടതിയിൽ ഹാജറാക്കിയാണ് തങ്ങൾക്ക് അനുകൂല വിധി വടകര കോടതി പ്രഖ്യാപിച്ചത്. ഭൂമി അവരുടെതാണെന്ന് രേഖയുണ്ടെങ്കിൽ ഒത്തുതീർപ്പിനായി തയ്യിൽ കുടുംബം എന്തിനാണ് തന്നെ നിരന്തരം സമീപിക്കുന്നതെന്നും മൂസഹാജി ചോദിച്ചു.


വാർധക്യ അവശതകളെ തുടർന്ന് വീട്ടിൽ വിശ്രമിക്കുകയാണ് മൂസഹാജി. ഇപ്പോൾ തയ്യിൽ കുടുംബവും മൂസ ഹാജിയും തമ്മിലുള്ള കേസ് ഹൈക്കോടതിയുടെ പരിഗണനയ്ക്ക് വെച്ചിരിക്കുകയാണ്.


കഴിഞ്ഞ ദിവസങ്ങളിൽ തയ്യിൽ കുടുംബത്തിലെ രണ്ട് പേർ വീട്ടിൽ വന്ന് ഒത്തുതീർപ്പിന് ആവശ്യപ്പെട്ടതായും മൂസ ഹാജിയുടെ ഭാര്യയും പറഞ്ഞു.

Manjapalli Rekha is in hand; Why are they settling if I have no rights? - Musahaji

Next TV

Top Stories