ഒരുതരിമണ്ണും വിട്ട്തരില്ല; മഞ്ഞപ്പള്ളിയിൽ ഭൂമാഫിയകളെ കാല്കുത്താൻ അനുവദിക്കില്ലെന്ന് ഒറ്റ മനസ്സോടെ ബഹുജനങ്ങൾ

ഒരുതരിമണ്ണും വിട്ട്തരില്ല; മഞ്ഞപ്പള്ളിയിൽ ഭൂമാഫിയകളെ കാല്കുത്താൻ അനുവദിക്കില്ലെന്ന് ഒറ്റ മനസ്സോടെ ബഹുജനങ്ങൾ
Sep 28, 2022 05:33 PM | By Anjana Shaji

നാദാപുരം : മഞ്ഞപ്പള്ളി നാടിൻ്റെ പൊതു സ്വത്താണ് ഒറ്റമനസ്സോടെ ബഹുജനങ്ങൾ. ഭൂമാഫിയയ്ക്ക് ഒരു തരിമണ്ണ് പോലും വിട്ടുകൊടുക്കില്ലെന്ന് പ്രഖ്യാപിച്ച് മഞ്ഞപ്പള്ളി മൈതാനിയിൽ ജനകീയ കൺവെൻഷൻ.

സ്ത്രീകളും വയോധികരും ഉൾപ്പെടെ നൂറുകണക്കിനാളുകൾ പങ്കെടുത്ത കൺവെൻഷൻ ഇ.കെ വിജയൻ എം എൽ എ ഉദ്ഘാടനം ചെയ്തു. പൊതു സ്ഥലം സർക്കാർ ഭൂമിയായി സംരക്ഷിക്കാനുള്ള ശ്രമങ്ങൾക്ക് നാടിനൊപ്പമുണ്ടാകും.ഉടമസ്ഥർ ഉണ്ടെങ്കിൽ എന്ത് കൊണ്ട് ഭൂമി ഇതുവരെ കൈവശം വെച്ചില്ലെന്നും എം.എൽ എ ചോദിച്ചു.

പൊതു സ്ഥലം സംരക്ഷിക്കേണ്ടത് നാടിൻ്റെയും ജനങ്ങളുടെയും ഉത്തരവാദിത്വമാണ്. റവന്യൂ നിയമപരമായി ഈ ഭൂമി പൊതു സ്വത്താക്കി മാറ്റുമെന്നാണ് തൻ്റെ പ്രതീക്ഷയെന്നും എം എൽ എ പറഞ്ഞു.

വളയം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി പ്രദീഷ് അധ്യക്ഷനായി. മഞ്ഞപ്പള്ളി ഭൂമിയിൽ അവകാശം ഉന്നയിച്ച് മൂന്ന് സംഘം രംഗത്ത് വന്നുവെന്നത് തന്നെ ഇത് പൊതുഭൂമിയാണ് എന്നതിൻ്റെ തെളിവാണെന്നും ഭൂമാഫിയകളെ ചെറുത്ത് തോല്പിക്കുമെന്നും കെ.പി പ്രദീഷ് പറഞ്ഞു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി വനജ,സിപിഐ എം ഏരിയാ സെക്രട്ടറി പി.പി ചാത്തു, സിപിഐ മണ്ഡലം സെക്രട്ടറി എം.ടി ബാലൻ, മുസ്ലിം ലീഗ് നേതാവ് സി വി കുഞ്ഞബ്ദുള്ള,കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് കെ ചന്ദ്രൻ , ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാർ രജീന്ദ്രൻ കപ്പള്ളി,യൂത്ത് കോൺഗ്രസ് നേതാവ് സുനിൽകാവുന്തറ എന്നിവർ പങ്കെടുത്തു.

എത്രയും വേഗം റവന്യൂ റിക്കവറി ചെയ്തു കൊണ്ട് സർക്കാർ ഏറ്റെടുത്ത് നാടിന് കൈമാറണം.

Not a grain of soil will be spared; Masses with one mind will not allow land mafia to set foot in Manjapalli

Next TV

Related Stories
ട്രൂവിഷൻ ന്യൂസ് ഇംപാക്ട്  ;പാതയോരത്ത് ഭൂമിയിൽ വിശ്രമിച്ചിരുന്ന ഇലക്ട്രിക് പോസ്റ്റുകൾ മാറ്റി

Dec 3, 2022 01:38 PM

ട്രൂവിഷൻ ന്യൂസ് ഇംപാക്ട് ;പാതയോരത്ത് ഭൂമിയിൽ വിശ്രമിച്ചിരുന്ന ഇലക്ട്രിക് പോസ്റ്റുകൾ മാറ്റി

ട്രൂവിഷൻ ന്യൂസ് ഇംപാക്ട് ; പാതയോരത്ത് ഭൂമിയിൽ വിശ്രമിച്ചിരുന്ന ഇലക്ട്രിക് പോസ്റ്റുകൾ...

Read More >>
കുട്ടികളുടെ ഹൃസ്വ ചിത്രം; സ്‌പെഷൽ ജൂറി അവാർഡ് ഇസ്മായിൽ വാണിമേൽ ഏറ്റുവാങ്ങി

Nov 24, 2022 10:19 AM

കുട്ടികളുടെ ഹൃസ്വ ചിത്രം; സ്‌പെഷൽ ജൂറി അവാർഡ് ഇസ്മായിൽ വാണിമേൽ ഏറ്റുവാങ്ങി

കുട്ടികളുടെ ഹൃസ്വ ചിത്രം; സ്‌പെഷൽ ജൂറി അവാർഡ് ഇസ്മായിൽ വാണിമേൽ...

Read More >>
ഇനി പിഴ; പൊതു സ്ഥലത്ത് അനധികൃത പരസ്യം വേണ്ട

Nov 7, 2022 04:04 PM

ഇനി പിഴ; പൊതു സ്ഥലത്ത് അനധികൃത പരസ്യം വേണ്ട

ഇനി പിഴ; പൊതു സ്ഥലത്ത് അനധികൃത പരസ്യം...

Read More >>
കളിയിലെ കേമൻ; നാടൻ പന്തുകളിയിൽ യുവാക്കളെ പിന്തള്ളിയ 64കാരൻ നാടിൻ്റെ താരമായി

Nov 3, 2022 12:11 PM

കളിയിലെ കേമൻ; നാടൻ പന്തുകളിയിൽ യുവാക്കളെ പിന്തള്ളിയ 64കാരൻ നാടിൻ്റെ താരമായി

കളിയിലെ കേമൻ; നാടൻ പന്തുകളിയിൽ യുവാക്കളെ പിന്തള്ളിയ 64കാരൻ നാടിൻ്റെ...

Read More >>
സിനിമയും കായിക മേളയും... ട്രാക്കൊരുങ്ങി; മഞ്ഞപ്പള്ളി മൈതാനിയിൽ കായിക പ്രതിഭകൾ മാറ്റുരയ്ക്കുന്നു

Oct 29, 2022 01:54 PM

സിനിമയും കായിക മേളയും... ട്രാക്കൊരുങ്ങി; മഞ്ഞപ്പള്ളി മൈതാനിയിൽ കായിക പ്രതിഭകൾ മാറ്റുരയ്ക്കുന്നു

സിനിമയും കായിക മേളയും... ട്രാക്കൊരുങ്ങി; മഞ്ഞപ്പള്ളി മൈതാനിയിൽ കായിക പ്രതിഭകൾ...

Read More >>
റോഡിൽ ദുരിതം; ചാലപ്പുറം -കോടഞ്ചേരി റോഡ് ഗതാഗത യോഗ്യമാക്കുക - കോൺഗ്രസ്‌

Oct 27, 2022 10:36 AM

റോഡിൽ ദുരിതം; ചാലപ്പുറം -കോടഞ്ചേരി റോഡ് ഗതാഗത യോഗ്യമാക്കുക - കോൺഗ്രസ്‌

റോഡിൽ ദുരിതം; ചാലപ്പുറം -കോടഞ്ചേരി റോഡ് ഗതാഗത യോഗ്യമാക്കുക -...

Read More >>
Top Stories