---
title: "രാത്രി ക്യാമ്പ്; അതിഥി തൊഴിലാളികൾക്ക് മെഡിക്കൽ ക്യാമ്പും ബോധവൽക്കരണവും "
english_title: "overnight camp; Medical camp and awareness for migrant workers"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/71415/overnight-camp-medical-camp-and-awareness-for-migrant-workers"
published_at: "2022-09-28T21:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6334757c0d39d_Untitled-1.jpg"
keywords: []
---

# രാത്രി ക്യാമ്പ്; അതിഥി തൊഴിലാളികൾക്ക് മെഡിക്കൽ ക്യാമ്പും ബോധവൽക്കരണവും 

> **Lead Summary:** **നാദാപുരം : **രാത്രി കാല ക്യാമ്പ്നടത്തി. അതിഥി തൊഴിലാളികൾക്കുള്ള മെഡിക്കൽ ക്യാമ്പും ബോധവൽക്കരണവും നടത്തി.

## Article Content

**നാദാപുരം : **രാത്രി കാല ക്യാമ്പ്നടത്തി. അതിഥി തൊഴിലാളികൾക്കുള്ള മെഡിക്കൽ ക്യാമ്പും ബോധവൽക്കരണവും നടത്തി.

നാദാപുരം ഗ്രാമപഞ്ചായത്ത് താലൂക്ക് ആശുപത്രിയുടെ യും ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റിന്റെയും സഹകരണത്തോടെ കല്ലാച്ചി ടൗണിൽ അതിഥി തൊഴിലാളികൾക്കുള്ള മെഡിക്കൽ ക്യാമ്പ് നടത്തി.

മലേറിയ,ഫൈലേറിയ, ടി.ബി രോഗം, ലെപ്രസി, മറ്റ് ജീവിതശൈലി രോഗങ്ങൾ എന്നിവയുടെപരിശോധനയും ബോധവൽക്കരണവും നടന്നു. വാർഡ് മെമ്പർ നിഷ മനോജ്.വി.സി അദ്ധ്യക്ഷം വഹിച്ചു.ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.സി.സുബൈർ ഉദ്ഘാടനം ചെയ്തു.

പരിപാടിയിൽ ഹെൽത്ത് ഇൻസ്പെക്ടർ സുരേന്ദ്രൻ കല്ലേരി സ്വാഗതം പറഞ്ഞു. ജെ. എച്ച്. ഐ. പ്രീ ജിത്ത്. പി കെ, പ്രസാദ്.കെ, ആശാവർക്കർ ചന്ദ്രി.വി.സി ,ഡി വി സി യൂണിറ്റ് ജീവനക്കാരായ രാമചന്ദ്രൻ എം.സി, ഷീജ ടി.കെ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥനായ ബിജു പ്രശാന്ത്, ആർ.ആർ. ടി അംഗങ്ങൾ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/71415/overnight-camp-medical-camp-and-awareness-for-migrant-workers)