---
title: "സൈക്കിള്‍ റാലി; പൊലിസിന്റെ നേതൃത്വത്തില്‍ ലഹരിവിരുദ്ധ ബോധവല്‍ക്കരണം"
english_title: "Bicycle Rally; Police-led anti-drug awareness"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/71455/bicycle-rally-police-led-anti-drug-awareness"
published_at: "2022-09-29T08:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63350c8c414c0_nadapuram.jpg"
keywords: []
---

# സൈക്കിള്‍ റാലി; പൊലിസിന്റെ നേതൃത്വത്തില്‍ ലഹരിവിരുദ്ധ ബോധവല്‍ക്കരണം

> **Lead Summary:** ** നാദാപുരം: **റൂറല്‍ ജില്ലാ പൊലിസിന്റെ നേതൃത്വത്തില്‍ ലഹരിവിരുദ്ധ ബോധവല്‍ക്കരണ പരിപാടിയുടെ ഭാഗമായി സൈക്കിള്‍ റാലി നടത്തി. സമൂഹത്തില്‍ വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തിനും ലഹരി മാഫിയക്കുമെതിരെ കേരള പൊലീസ് നടത്തുന്ന യോദ്ധാവ് പദ്ധതിയുടെ കോഴിക്കോട് റൂറല്‍ ജില്ലാതല ഉദ്ഘാടനം കുറ്റ്യാടിയില്‍ നടന്നു.

## Article Content

** നാദാപുരം: **റൂറല്‍ ജില്ലാ പൊലിസിന്റെ നേതൃത്വത്തില്‍ ലഹരിവിരുദ്ധ ബോധവല്‍ക്കരണ പരിപാടിയുടെ ഭാഗമായി സൈക്കിള്‍ റാലി നടത്തി. സമൂഹത്തില്‍ വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തിനും ലഹരി മാഫിയക്കുമെതിരെ കേരള പൊലീസ് നടത്തുന്ന യോദ്ധാവ് പദ്ധതിയുടെ കോഴിക്കോട് റൂറല്‍ ജില്ലാതല ഉദ്ഘാടനം കുറ്റ്യാടിയില്‍ നടന്നു.

ഇതോടൊപ്പമാണ് നാദാപുരം വരെ സൈക്കിള്‍ റാലി നടത്തിയത്. മൊകേരി ഗവ. കോളജ്, കല്ലാച്ചി ഹൈടെക് കോളജ്, വട്ടോളി നാഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ എന്നിവിടങ്ങളിലെ വിദ്യാര്‍ഥികള്‍, വ്യാപാരി വ്യവസായി പ്രതിനിധികള്‍, ഓട്ടോ ടാക്‌സി തൊഴിലാളികള്‍ എന്നിവരുടെ സഹകരണം ഉണ്ടായിരുന്നു.

എക്കോ വൈവ് പെഡലേര്‍സ് കല്ലാച്ചി, സൈക്ലോ സ്‌റ്റോം കുറ്റ്യാടി, ഫ്രീ വീലേര്‍സ് ഒഞ്ചിയം എന്നീ സൈക്കിള്‍ ക്ലബുകളുമായി സഹകരിച്ചാണ് സൈക്കിള്‍ റാലി നടത്തിയത്. കുറ്റ്യാടി ബസ് സ്റ്റാന്റ് പരിസരത്ത് കെ.പി.കുഞ്ഞമ്മദ്കുട്ടി സൈക്കിള്‍ റാലി ഉദ്ഘാടനം ചെയ്തു. റാലിയുടെ ഫ്‌ലാഗ് ഓഫ് ജില്ലാ പൊലീസ് മേധാവി കറുപ്പസാമി നിര്‍വഹിച്ചു.

ജില്ലാ നര്‍കോട്ടിക് സെല്‍ ഡിവൈഎസ്പി കെ.എസ്.ഷാജി ബോധവല്‍ക്കരണ സന്ദേശവും നാദാപുരം ഡിവൈഎസ്പി ലതീഷ് ലഹരിവിരുദ്ധ പ്രതിജ്ഞയും നടത്തി. വട്ടോളി നാഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍ പരിസരത്ത് നടത്തിയ പ്രതിജ്ഞയില്‍ സ്‌കൂള്‍ അധ്യാപകരും എസ്പിസിയിലെ വിദ്യാര്‍ഥികളും പങ്കെടുത്തു.

പ്രിന്‍സിപ്പല്‍ മനോജ് ലഹരിവിരുദ്ധപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കക്കട്ടില്‍ നല്‍കിയ സ്വീകരണ പരിപാടിയില്‍ കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ചന്ദ്രി ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വ്യാപാരി വ്യവസായികള്‍, ടാക്‌സി തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തു.

കല്ലാച്ചി ഹൈടെക് കോളജ് പരിസരത്തെ സ്വീകരണ പരിപാടിയില്‍ ഹൈടെക് വിദ്യാര്‍ഥികള്‍ ലഹരി വിരുദ്ധ സന്ദേശം ഉള്‍ക്കൊള്ളുന്ന ഫ്‌ലാഷ് മോബ് അവതരിപ്പിച്ചു. പ്രിന്‍സിപ്പള്‍ കെ.കെ.മഹമൂദ് ലഹരി വിരുദ്ധസന്ദേശവും അധ്യാപകന്‍ പ്രവീണ്‍ ലഹരിവിരുദ്ധ പ്രതിജ്ഞയും ചൊല്ലിക്കൊടുത്തു.

കല്ലാച്ചി മാരാങ്കണ്ടി ഗ്രൗണ്ട് മുതല്‍ നാദാപുരം ബസ് സ്റ്റാന്റ് വരെ സൈക്കിള്‍ റാലിക്ക് പിറകിലായി നാദാപുരം, വളയം പോലീസ് സ്റ്റേഷനുകളിലെ പോലീസ് ഉദ്യോഗസ്ഥരും കല്ലാച്ചി ഗവണ്‍മെന്റ് ഹൈസ്‌കൂള്‍, പേരോട് ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലെ എസ്പിസി കേഡറ്റുകളും വ്യാപാരി വ്യവസായി പ്രതിനിധികളും കൂട്ടയോട്ടമായി അണിചേര്‍ന്നു.

ബസ് സ്റ്റാന്റ് പരിസരത്ത് നടന്ന സൈക്കിള്‍ റാലിയുടെ സമാപന പരിപാടി നാദാപുരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഖില മര്യാട്ട് ഉദ്ഘാടനം ചെയ്തു. പരിപാടിയില്‍ മൊകേരി ഗവണ്‍മെന്റ് കോളജ് വിദ്യാര്‍ഥികളുടെ ഫ്‌ലാഷ് മോബ്' അരങ്ങേറി.

ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാരായ അബ്ബാസ്, നാസര്‍, പ്രമുഖ കലാകാരന്‍ സുനില്‍ കോട്ടേമ്പ്രം, സൈക്കിള്‍ ക്ലബ്ബ് പ്രതിനിധി ഷാനവാസ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. നര്‍കോട്ടിക് സെല്‍ ഡിവൈഎസ്പി കെ.എസ്.ഷാജി ബോധവല്‍ക്കരണ സന്ദേശം നല്‍കി. നാദാപുരം ഡിവൈഎസ്പി വി.വി.ലതീഷ് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

സൈക്കിള്‍ റാലിയിലും ബോധവല്‍ക്കരണ പരിപാടിയിലും നാദാപുരം എസ്എച്ച്ഒ ഇ.വി.ഫായിസ് അലി, വളയം എസ്എച്ച്ഒ അജീഷ്, കുറ്റ്യാടി എസ്എച്ച്ഒ ഇ.കെ.ഷിജു, തൊട്ടില്‍പാലം ഇന്‍സ്‌പെക്ടര്‍ എസ്എച്ച്ഒ എം.ടി.ജേക്കബ്, സബ് ഇന്‍സ്‌പെക്ടര്‍മാരായ ഷമീര്‍ ടി പി, പ്രശാന്ത് ആര്‍ എന്‍, അനീഷ് വടക്കേടത്ത് എന്നിവരും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/71455/bicycle-rally-police-led-anti-drug-awareness)