നാദാപുരം : ദാഹിക്കുന്നവർക്ക് ഒരു തുള്ളി വെള്ളം പോലും അമൃതാണ്. ഈ ജല ദാനം പുണ്യമായി കരുതുന്നവർ ഏറെയാണ്. ഈയൊരു കാഴ്ച്ചയാണ് നാദാപുരം മേഖലയിലെ പാതയോരങ്ങളിൽ.
വീട്ടു മതിലുകളിൽ ദാഹശമനി സ്ഥാപിച്ചിട്ടു ഉള്ളത് നാട്ടുകാർക്കും വാഹന യാത്രക്കാർക്കും അനുഗ്രഹമാകുന്നു. റോഡിന് സമീപത്ത് സ്ഥിതി ചെയ്യുന്ന വീടുകളുടെ മുന്നിലാണ് ഇത്തരത്തിലുള്ള ആധുനിക സംവിധാനത്തോടുകൂടിയുള്ള ദാഹശമനി കേന്ദ്രം ഉള്ളത്.
ഇത് വിദ്യാർത്ഥികൾ കാൽനടയാത്രക്കാർക്ക് പുറമേ വാഹനങ്ങളിൽ സഞ്ചരിക്കുന്നവർക്കും കുടിവെള്ള സ്രോതസ്സുകൾ ഇല്ലാത കെട്ടിടങ്ങളിൽ താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികൾക്കും ആശ്വാസമാവുകയാണ്.
പകൽ സമയങ്ങളിൽ കടുത്ത ചൂടിൽ നിന്നും തെല്ലൊരു ആശ്വാസമാണ് ഇത്തരത്തിലുള്ള ജലപാന കേന്ദ്രങ്ങൾ. ആദ്യകാലങ്ങളിൽ ബസ്റ്റോപ്പുകൾ കേന്ദ്രീകരിച്ചായിരുന്നു ഇത്തരത്തിലുള്ള ദാഹശമനി കേന്ദ്രം ആരംഭിച്ചത്.
പക്ഷേ 100% വൈദ്യുതിയിൽ പ്രവർത്തിക്കുന്ന വാട്ടർ കൂളർ ഈയടുത്താണ് ആരംഭിച്ചത്. 100% ഫിൽട്ടർ ചെയ്ത ഈ വെള്ളം കാൽനടയാത്രക്കാർക്കും വാഹന യാത്രക്കാർക്കും ഏതു വെള്ളമാണോ വേണ്ടത് ആ സൗകര്യത്തിലുള്ള വെള്ളം ലഭ്യമാകും എന്ന ഒരു സവിശേഷത കൂടി ഇതിനുണ്ട്.
മാത്രമല്ല പറവകൾ ഉൾപ്പെടെയുള്ള പക്ഷികൾ ഈ ഒരു പാനീയത്തിന്റെ അടുത്ത് വന്ന് വെള്ളം കുടിക്കുന്ന കാഴ്ച ഹൃദയസ്പർഷമാണ്. ഈയൊരു വിപ്ലവകരമായ മാറ്റത്തെ ആഘോഷപൂർവ്വവും തൃപ്തികരവും ആയിട്ടാണ് ജനങ്ങൾ കാണുന്നത്.

Article by ഷമീം എടച്ചേരി
സബ് എഡിറ്റര്‍ ട്രെയിനി -ട്രൂവിഷന്‍ ന്യൂസ് ബി എ -പൊളിറ്റിക്കല്‍ സയന്‍സ് -മടപ്പള്ളി ഗവ . കോളെജ് മടപ്പള്ളി
to quench thirst; Dahashamani is a blessing on the roadsides in Nadapuram