കോൺഗ്രസ് നിലപാട്; മഞ്ഞപ്പള്ളി ഭൂമി എത്രയും വേഗം സർക്കാർ ഏറ്റെടുക്കണം

കോൺഗ്രസ് നിലപാട്; മഞ്ഞപ്പള്ളി ഭൂമി എത്രയും വേഗം സർക്കാർ ഏറ്റെടുക്കണം
Sep 30, 2022 12:17 PM | By Anjana Shaji

വളയം : ഒരു നൂറ്റാണ്ടോളമായി പൊതുഭൂമിയായി കിടക്കുന്ന മഞ്ഞപ്പള്ളി മൈതാനം വിവാദത്തിൽ വ്യക്തമായ നിലപാട് സ്വീകരിച്ച് കോൺഗ്രസ് പാർട്ടി. മണ്ഡലം കമ്മറ്റി ചേർന്നെടുത്ത പാർട്ടി നിലപാട് കഴിഞ്ഞ ദിവസം മഞ്ഞപ്പള്ളിയിൽ നടന്ന ജനകീയ കൺവെൻഷനിൽ മണ്ഡലം പ്രസിഡൻ്റ് കെ. ചന്ദ്രൻ മാസ്റ്റർ വ്യക്തമാക്കി.

"നമുക്ക്‌ വേണ്ടിയല്ല നമുക്ക് ശേഷമുണ്ടാവുന്ന എത്രയോ തലമുറകൾക്ക് അനുഭവ വേദ്യമാവാൻ വേണ്ടിയിട്ടാണ് നമ്മളിനിവിടെ വന്നിരിക്കുന്നത് . നമ്മളാരും വന്നിരിക്കുന്നത് നമുക്കെന്തെങ്കിലും കിട്ടുമോ എന്ന് പ്രതീക്ഷിച്ചല്ല . സ്വന്തം താത്പര്യം സംരക്ഷിക്കാനുമല്ല, വരുന്ന തലമുറകൾക്ക് ഈ സ്ഥലം ഉപയോഗിച്ച് ഈ പ്രദേശത്തിന്റെ മുഖഛായ മാറുന്നരവസരം മുണ്ടാക്കാനാണ് ". കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് കെ. ചന്ദ്രൻ മാസ്റ്ററുടെ വാക്കുകൾ ജനം കൈയ്യടിയോടെ സ്വീകരിച്ചു.

മലയോര മേഖലയിൽ സ്ഥലം ലഭ്യമായിട്ടും പൊതു ആവശ്യത്തിന് ഭൂമി കിട്ടുന്നില്ല. നാദാപുരം ഗവണ്‍മെൻ്റ് കോളേജിന് വേണ്ടി എംഎൽഎ യുടെ നേതൃത്വത്തിൽ ഒട്ടനവധി സ്ഥലങ്ങളിൽ അന്വേഷിച്ചിട്ടുണ്ട് .വളയം പഞ്ചായത്തിൽ സ്ഥലം ഇല്ലാത്തതിന്റെ പേരിലാണ് നമുക്ക് നഷ്ടമായത്.

ഈ പ്രദേശത്തെ ജനങ്ങളെല്ലാം അനുഭവിക്കുന്ന ഈ സ്ഥലം ഏതെങ്കിലും വ്യക്തികൾ കൈവശപ്പെടുത്താൻ ശ്രമിച്ചാൽ അത് അനുവദിക്കുന്നതല്ല .ഇതിനുമുമ്പ് കൃത്യമായ രേഖയുണ്ടെങ്കിൽ എന്തിനാണ് മധ്യസ്ഥൻ്റ ആവശ്യമെന്നും അദ്ദേഹം ചോദിച്ചു.


കോടതിയിൽ രേഖയുടെ അടിസ്ഥാനത്തിലാണ് കേസ് വിജയിക്കുന്നത് .കേസ് ജയിക്കുന്നത് കൊണ്ട് സ്ഥലത്തിന്റെ ഉടമസ്ഥൻ ആവണമെന്നില്ല .അതിനാൽ ഈ സ്ഥലം സംരക്ഷിക്കേണ്ടത് നമ്മുടെ എല്ലാവരുടെയും ഉത്തരവാദിത്യമാണ് . കാരണം അത് നമുക്ക് വേണ്ടിയല്ല നമുക്ക് ശേഷമുണ്ടാവുന്ന തലമുറക്ക് വേണ്ടിയാണ് .നമ്മൾ ഓരോരുത്തരും ജീവിക്കുന്നത് നമുക്ക് വേണ്ടി മാത്രമല്ല .തലമുറകളുടെ കണികകൾ കോർത്ത് കോർത്താണ് സമൂഹം നിലനിൽക്കുന്നത് .ഈ മഞ്ഞപ്പള്ളി മൈതാനത്ത് വർഷങ്ങൾക്ക് മുൻപ് ശവസംസ്ക്കാര ചടങ്ങുകൾ നടന്നിട്ടുണ്ടന്നും പറയപ്പെടുന്നു .

ഇത് പൊതു സ്വത്താണ് എന്നതിൽ തർക്കമില്ല .എത്രയും പെട്ടെന്ന് ഇത് റവന്യു റിക്കവറിയിലൂടെ ഭൂമി ഏറ്റെടുക്കാൻ നടപടി എടുക്കണം .സർക്കാർ ഏറ്റെടുത്തുകൊണ്ട് വളയം പഞ്ചായത്തിന് കൈമാറണം .കോൺഗ്രസ് പാർട്ടിയുടെ സുവ്യക്ത നിലപാട് അദ്ദേഹം പ്രഖ്യാപിച്ചു.

ഈ സ്ഥലം നമ്മളിൽ നിന്നും വിട്ടുപോയാൽ ഇത് തീരാ നഷ്ടമാണ് .അത്കൊണ്ട് ഈ സ്ഥലം സംരക്ഷിക്കേണ്ടത് ഈ പ്രദേശത്തിന്റെ ആവശ്യമാണ് .വളയം പഞ്ചായത്തിന്റെ കോൺഗ്രസ്സ് സമിതിയുടെ തീരുമാന പ്രകാരമാണ് താൻ സംസാരിക്കുന്നതെന്നും ചന്ദ്രൻ മാസ്റ്റർ വ്യക്തമാക്കി.

Congress position; Manjapalli land should be acquired by the government as soon as possible

Next TV

Related Stories
ആനയെ തുരത്തും;വിലങ്ങാട് മലയോരത്ത് രാത്രി കാലപെടോളിംഗ്

Dec 6, 2022 08:54 PM

ആനയെ തുരത്തും;വിലങ്ങാട് മലയോരത്ത് രാത്രി കാലപെടോളിംഗ്

ആനയെ തുരത്തും;വിലങ്ങാട് മലയോരത്ത് രാത്രി...

Read More >>
വീടിനകത്ത് കുടുങ്ങിയ പെൺകുട്ടിയെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി

Dec 6, 2022 07:24 PM

വീടിനകത്ത് കുടുങ്ങിയ പെൺകുട്ടിയെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി

വീടിനകത്ത് കുടുങ്ങിയ പെൺകുട്ടിയെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി...

Read More >>
കവി എ കെ രഞ്ജിത്തിന് സർഗശ്രേഷ്ഠ പുരസ്കാരം സമ്മാനിച്ചു

Dec 6, 2022 06:45 PM

കവി എ കെ രഞ്ജിത്തിന് സർഗശ്രേഷ്ഠ പുരസ്കാരം സമ്മാനിച്ചു

കവി എ കെ രഞ്ജിത്തിന് സർഗശ്രേഷ്ഠ പുരസ്കാരം...

Read More >>
കരാട്ടേ പരിശീലനം; ജാതിയേരി എം എൽ പി സ്കൂളിൽ കാരാട്ടേ പരിശീലനം

Dec 6, 2022 06:30 PM

കരാട്ടേ പരിശീലനം; ജാതിയേരി എം എൽ പി സ്കൂളിൽ കാരാട്ടേ പരിശീലനം

കരാട്ടേ പരിശീലനം; ജാതിയേരി എം എൽ പി സ്കൂളിൽ കാരാട്ടേ...

Read More >>
നേരിൻ്റെ സാരഥി ; സത്യ സന്ധതയുടെ പര്യായമായി ജനപ്രതിനിധി

Dec 6, 2022 05:32 PM

നേരിൻ്റെ സാരഥി ; സത്യ സന്ധതയുടെ പര്യായമായി ജനപ്രതിനിധി

നേരിൻ്റെ സാരഥി ; സത്യ സന്ധതയുടെ പര്യായമായി...

Read More >>
വ്യാപാരി സമിതി; പരപ്പുപാറയിൽ പുതിയ കമ്മറ്റി നിലവിൽ വന്നു

Dec 6, 2022 03:54 PM

വ്യാപാരി സമിതി; പരപ്പുപാറയിൽ പുതിയ കമ്മറ്റി നിലവിൽ വന്നു

വ്യാപാരി സമിതി; പരപ്പുപാറയിൽ പുതിയ കമ്മറ്റി നിലവിൽ...

Read More >>
Top Stories