നാദാപുരം ഗ്രാമപഞ്ചായത്തിന്റെ പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്മെൻറ് ബൈലോ അംഗീകരിച്ച് സർക്കാർ ഉത്തരവായി

നാദാപുരം ഗ്രാമപഞ്ചായത്തിന്റെ പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്മെൻറ് ബൈലോ അംഗീകരിച്ച് സർക്കാർ ഉത്തരവായി
Sep 30, 2022 06:41 PM | By Anjana Shaji

നാദാപുരം : ഗ്രാമപഞ്ചായത്തിന്റെ പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്മെൻറ് ബൈലോ അംഗീകരിച്ച് സർക്കാർ ഉത്തരവായി. കേന്ദ്രസർക്കാരിന്റെ 2016ലെ ചട്ടത്തിന്റെയും 1994ലെ കേരള പഞ്ചായത്ത് രാജ് നിയമത്തിന്റെയും അടിസ്ഥാനത്തിൽ നാദാപുരം ഗ്രാമപഞ്ചായത്ത് 25 /6 /22ന് തയ്യാറാക്കിയ പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്മെൻറ് ബൈലോ ,പഞ്ചായത്ത് ഡയറക്ടർ എച്ച് ദിനേശൻ ഐ എ എസ് അംഗീകരിച്ച് ഉത്തരവായി.

ഇത് പ്രകാരം ഒറ്റത്തവണ ഉപയോഗിച്ച് കളയുന്ന പ്ലാസ്റ്റിക് വസ്തുക്കളുടെ വിപണനം, സൂക്ഷിപ്പ്, വിൽപ്പന എന്നിവ പൂർണമായി നിരോധിച്ചു. കൂടാതെ പുനരുപയോഗ സാധ്യമല്ലാത്ത പ്ലാസ്റ്റിക് മാലിന്യങ്ങൾ ഹരിത കർമ്മ സേനക്ക് കൈമാറാത്തവർക്കെതിരെ നിയമ നടപടി സ്വീകരിക്കുന്നതാണ്.

പൊതുപരിപാടികൾ ,കല്യാണം ,മറ്റു കൂടിച്ചേരൽ എന്നിവയിൽ ഹരിത ചട്ടം പൂർണമായി പാലിക്കേണ്ടതാണ്. വ്യാപാര സ്ഥാപനങ്ങളിൽ പ്ലാസ്റ്റിക് ക്യാരിബാഗുകൾ / കവറുകൾ വിൽക്കുന്നതല്ല എന്ന ബോർഡ് എഴുതി പ്രദർശിപ്പിക്കണം .

നിലവിൽ അനുവദനീയമായ കവറുകൾക്ക് പുറത്ത് അംഗീകാരപത്രം ഡിജിറ്റലായി ഉള്ളടക്കം ചെയ്തിരിക്കണം . നിയമവിരുദ്ധമായി പ്ലാസ്റ്റിക് ഉപയോഗിക്കുകയോ കത്തിക്കുകയോ വലിച്ചെറിയുകയോ അലക്ഷ്യമായി കൈ ഒഴിയുകയോ ചെയ്താൽ ആദ്യത്തെ തവണ നിയമം ലംഘിക്കുന്നവർക്ക് 10000 രൂപയും, രണ്ടാമത്തെ തവണ 25000 രൂപയും, തുടർന്നുള്ള ലംഘനത്തിന് 50,000 രൂപയും പിഴ ചുമത്തുന്നതാണ്.

പിഴ പഞ്ചായത്തിന് ലഭിക്കേണ്ട നികുതി ഈടാക്കുന്നത് പോലെ ഈടാക്കുന്നതാണ്. നാദാപുരം ഗ്രാമപഞ്ചായത്തിലെ മുഴുവൻ ജനങ്ങളും നിരോധിക്കപ്പെട്ട പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ ഉപേക്ഷിച്ച് പഞ്ചായത്തുമായി സഹകരിക്കണമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് വി വി മുഹമ്മദലി , സെക്രട്ടറി ടി ഷാഹുൽ ഹമീദ് എന്നിവർ അഭ്യർത്ഥിച്ചു.

തുടർ പരിശോധനകൾക്കായി ഫീൽഡ് തല സ്ക്വാഡിന്റെ പ്രവർത്തനം ഉടൻ ആരംഭിക്കുമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

The government has approved the plastic waste management bylaw of Nadapuram Gram Panchayat.

Next TV

Related Stories
ട്രൂവിഷൻ ന്യൂസ് ഇംപാക്ട്  ;പാതയോരത്ത് ഭൂമിയിൽ വിശ്രമിച്ചിരുന്ന ഇലക്ട്രിക് പോസ്റ്റുകൾ മാറ്റി

Dec 3, 2022 01:38 PM

ട്രൂവിഷൻ ന്യൂസ് ഇംപാക്ട് ;പാതയോരത്ത് ഭൂമിയിൽ വിശ്രമിച്ചിരുന്ന ഇലക്ട്രിക് പോസ്റ്റുകൾ മാറ്റി

ട്രൂവിഷൻ ന്യൂസ് ഇംപാക്ട് ; പാതയോരത്ത് ഭൂമിയിൽ വിശ്രമിച്ചിരുന്ന ഇലക്ട്രിക് പോസ്റ്റുകൾ...

Read More >>
കുട്ടികളുടെ ഹൃസ്വ ചിത്രം; സ്‌പെഷൽ ജൂറി അവാർഡ് ഇസ്മായിൽ വാണിമേൽ ഏറ്റുവാങ്ങി

Nov 24, 2022 10:19 AM

കുട്ടികളുടെ ഹൃസ്വ ചിത്രം; സ്‌പെഷൽ ജൂറി അവാർഡ് ഇസ്മായിൽ വാണിമേൽ ഏറ്റുവാങ്ങി

കുട്ടികളുടെ ഹൃസ്വ ചിത്രം; സ്‌പെഷൽ ജൂറി അവാർഡ് ഇസ്മായിൽ വാണിമേൽ...

Read More >>
ഇനി പിഴ; പൊതു സ്ഥലത്ത് അനധികൃത പരസ്യം വേണ്ട

Nov 7, 2022 04:04 PM

ഇനി പിഴ; പൊതു സ്ഥലത്ത് അനധികൃത പരസ്യം വേണ്ട

ഇനി പിഴ; പൊതു സ്ഥലത്ത് അനധികൃത പരസ്യം...

Read More >>
കളിയിലെ കേമൻ; നാടൻ പന്തുകളിയിൽ യുവാക്കളെ പിന്തള്ളിയ 64കാരൻ നാടിൻ്റെ താരമായി

Nov 3, 2022 12:11 PM

കളിയിലെ കേമൻ; നാടൻ പന്തുകളിയിൽ യുവാക്കളെ പിന്തള്ളിയ 64കാരൻ നാടിൻ്റെ താരമായി

കളിയിലെ കേമൻ; നാടൻ പന്തുകളിയിൽ യുവാക്കളെ പിന്തള്ളിയ 64കാരൻ നാടിൻ്റെ...

Read More >>
സിനിമയും കായിക മേളയും... ട്രാക്കൊരുങ്ങി; മഞ്ഞപ്പള്ളി മൈതാനിയിൽ കായിക പ്രതിഭകൾ മാറ്റുരയ്ക്കുന്നു

Oct 29, 2022 01:54 PM

സിനിമയും കായിക മേളയും... ട്രാക്കൊരുങ്ങി; മഞ്ഞപ്പള്ളി മൈതാനിയിൽ കായിക പ്രതിഭകൾ മാറ്റുരയ്ക്കുന്നു

സിനിമയും കായിക മേളയും... ട്രാക്കൊരുങ്ങി; മഞ്ഞപ്പള്ളി മൈതാനിയിൽ കായിക പ്രതിഭകൾ...

Read More >>
റോഡിൽ ദുരിതം; ചാലപ്പുറം -കോടഞ്ചേരി റോഡ് ഗതാഗത യോഗ്യമാക്കുക - കോൺഗ്രസ്‌

Oct 27, 2022 10:36 AM

റോഡിൽ ദുരിതം; ചാലപ്പുറം -കോടഞ്ചേരി റോഡ് ഗതാഗത യോഗ്യമാക്കുക - കോൺഗ്രസ്‌

റോഡിൽ ദുരിതം; ചാലപ്പുറം -കോടഞ്ചേരി റോഡ് ഗതാഗത യോഗ്യമാക്കുക -...

Read More >>
Top Stories