---
title: "തുറക്കാൻ ഒരുക്കം; ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റും സംഘവും സ്ക്കൂളുകൾ സന്ദർശിച്ചു "
english_title: "Ready to open; The Grama Panchayat President and his team visited the schools"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/7187/ready-to-open-the-grama-panchayat-president-and-his-team-visited-the-schools"
published_at: "2021-10-25T22:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6176de5f01e1f_THOONERI.jpg"
keywords: []
---

# തുറക്കാൻ ഒരുക്കം; ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റും സംഘവും സ്ക്കൂളുകൾ സന്ദർശിച്ചു 

> **Lead Summary:** **തൂണേരി: ** സ്കൂൾ തുറക്കുന്നതിനു മുന്നോടിയായി തൂണേരി ഗ്രാമപഞ്ചായത്തിലെ വിദ്യാലയങ്ങളുടെ ഭൗതിക സാഹചര്യങ്ങൾ വിലയിരുത്തുന്നതിന് വേണ്ടി സ്കൂളുകളിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി പി ഷാഹിനയുടെ നേതൃത്വത്തിലുള്ള സംഘം സന്ദർശനം നടത്തി.

## Article Content

**തൂണേരി: ** സ്കൂൾ തുറക്കുന്നതിനു മുന്നോടിയായി തൂണേരി ഗ്രാമപഞ്ചായത്തിലെ വിദ്യാലയങ്ങളുടെ ഭൗതിക സാഹചര്യങ്ങൾ വിലയിരുത്തുന്നതിന് വേണ്ടി സ്കൂളുകളിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി പി ഷാഹിനയുടെ നേതൃത്വത്തിലുള്ള സംഘം സന്ദർശനം നടത്തി.

കോവിഡ് പശ്ചാത്തലത്തിൽ ഒന്നര വർഷക്കാലം അടച്ചുപൂട്ടി കിടന്ന് വിദ്യാലയങ്ങളിൽ അദ്ധ്യയനം പുനരാരംഭിക്കുന്ന സാഹചര്യത്തിൽ മികച്ച രീതിയിലുള്ള സൗകര്യങ്ങൾ ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടുകൂടിയാണ് സന്ദർശനം.

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുധ സത്യൻ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റജുല നെടുംമ്പ്രത്ത്, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരായ രാജേഷ് സൗരവ് എന്നിവർ സംഘത്തിലുണ്ടായിരുന്നു, വിദ്യാലയങ്ങളിലെ ശുചിത്വം ക്ലാസ് മുറികളിലെ സൗകര്യം എന്നിവ വിലയിരുത്തി സ്കൂൾ അധികൃതർക്ക് ആവശ്യമായ നിർദ്ദേശം നൽകിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/7187/ready-to-open-the-grama-panchayat-president-and-his-team-visited-the-schools)